കൊല്ലം സ്വദേശിയെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

കൊല്ലം കൊറ്റംങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവണ്മെന്‍റ്​ ഹെയർ സെക്കൻഡറി സ്‌കൂളിന് മുൻവശം താമസിക്കുന്ന സുരേഷ് കുമാർ സൂരജിനെയാണ്​ (24) അഞ്ച്​ ദിവസമായി കാണാനില്ലാത്തത്​.

Update: 2022-05-16 09:10 GMT

ദുബൈ: കൊല്ലം സ്വദേശിയായ യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി. കൊല്ലം കൊറ്റംങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവണ്മെന്‍റ്​ ഹെയർ സെക്കൻഡറി സ്‌കൂളിന് മുൻവശം താമസിക്കുന്ന സുരേഷ് കുമാർ സൂരജിനെയാണ്​ (24) അഞ്ച്​ ദിവസമായി കാണാനില്ലാത്തത്​. ഇത്​ സംബന്ധിച്ച്​ ബന്ധുക്കൾ മുറഖബാദ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി.

ആറ്​ മാസം മുൻപ്​ സന്ദർശക വിസയിൽ എത്തിയ ഇദ്ദേഹം വ്യാഴാഴ്ചയാണ്​ താമസ സ്ഥലത്ത്​ നിന്ന്​ പോയത്​. ക്രെഡിറ്റ് കാർഡ് സെയിൽസുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ജോലി. ഹോർലാൻസിലെ അൽ ഷാബ്​ വില്ലേജിലായിരുന്നു താമസം. ഇദ്ദേഹത്തെ കുറിച്ച് അറിയുന്നവർ പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കണമെന്ന്​ ബന്ധുക്കൾ അഭ്യർഥിച്ചു. ഫോൺ: +971522809525, +971 524195588.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News