മാലിന്യത്തിൽ നിന്ന് വൈദ്യുതി; ഷാർജ ഇനി മാലിന്യ ശൂന്യ നഗരം

ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി പ്ലാന്‍റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു

Update: 2022-05-24 19:22 GMT
Editor : ijas
Advertising

അബുദാബി: മാലിന്യത്തിൽ നിന്ന് വൈദ്യതി ഉൽപാദിപ്പിക്കുന്ന മിഡിലീസ്റ്റിലെ ആദ്യപ്ലാന്റ് ഷാർജയിൽ പ്രവർത്തനം തുടങ്ങി. ഇതോടെ ഗൾഫിലെ ആദ്യ മാലിന്യശൂന്യ നഗരമാകാൻ തയാറെടുക്കുകയാണ് ഷാർജ. മിഡിലീസ്റ്റിന്‍റെ സാംസ്കാരിക തലസ്ഥാനമായ ഷാർജ ഇനി മിഡിലീസ്റ്റിലെ ആദ്യ മാലിന്യശൂന്യ നഗരം കൂടിയാകും. വൈദ്യുതി ഉൽപാദിപ്പിക്കാൻ മാലിന്യം ഉപയോഗിക്കുന്ന ആദ്യ പ്ലാന്‍റ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു.

Full View

ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി പ്ലാന്‍റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. വേസ്റ്റ് മാനേജ്മെന്‍റ് കമ്പനിയായ ബിആയും പാരമ്പര്യേതര ഊർജരംഗത്തെ മസ്ദാറും ചേർന്നാണ് പ്ലാന്‍റ് നിർമിച്ചത്. 300,000 ടൺ മാലിന്യം പ്ലാന്‍റിലേക്ക് വർഷം ഉപയോഗിക്കാൻ കഴിയും. നിലവിൽ ഭൂമി നികത്താനും മറ്റും ഉപയോഗിക്കുന്ന മാലിന്യമാണ് ഇനി വൈദ്യുതിയായി മാറുക. പ്ലാന്‍റിന് 30 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. ഷാർജയില്‍ 28,000 വീടുകൾക്ക് ഈ വൈദ്യുതി ഉപയോഗപ്പെടുത്താനും കഴിയും. ഷാർജയിലെ ഭരണരംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Electricity from waste; Sharjah is no longer a waste city

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News