ദുബൈ അല്‍ ബര്‍ഷയില്‍ തീപിടിത്തം; 14 മിനിറ്റിനുള്ളില്‍ നിയന്ത്രണവിധേയമാക്കി

Update: 2022-03-11 12:51 GMT

ദുബൈയിലെ അല്‍ ബര്‍ഷയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തം 14 മിനിറ്റിനുള്ളില്‍ നിയന്ത്രണവിധേയമാക്കിയതായി ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപായമോ മരണമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അല്‍ ബര്‍ഷ ഒന്നില്‍ ഇന്ന് ഉച്ചയോടെയാണ് വന്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തെതുടര്‍ന്ന് പരിസരത്താകെ വലിയ അളവില്‍ കറുത്ത പുക ഉയര്‍ന്നു. ഉച്ചയ്ക്ക് 1:24നാണ് ഓപ്പറേഷന്‍സ് റൂമിന് തീപിടിത്തം സന്ബന്ധിച്ച് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.

അല്‍ ബര്‍ഷ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ നാല് മിനിറ്റിനുള്ളില്‍ സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍തന്നെ കെട്ടിടം ഒഴിപ്പിക്കുകയായിരുന്നു. ശേഷം 14 മിനിറ്റിനുള്ളില്‍ തന്നെ തീ അണയ്ക്കാന്‍ സാധിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News