ഷാർജയിൽ തീപിടിത്തം; വെയർഹൗസ് കത്തിനശിച്ചു

വ്യവസായ മേഖലയിലാണ് അഗ്നിബാധ

Update: 2023-11-18 02:55 GMT

ഷാർജയിൽ വെയർഹൗസിന് തീപിടിച്ചു.ഇന്ന് വൈകുന്നേരം മൂന്നോടെയാണ് ഷാർജ വ്യവസായ മേഖലയിൽ തീപിടുത്തമുണ്ടായത്.

സെക്കൻഡ് ഹാൻഡ് കാറുകളും, സ്പെയർ പാർട്സുകളും സൂക്ഷിക്കുന്ന വെയർഹൗസിനാണ് തീപിടിച്ചത്. ഷാർജയിലെയും അജ്മാനിലെയും അഗ്നിശമന സേന രംഗത്തിറങ്ങി തീ നിയന്ത്രിച്ചതായി അധികൃതർ പറഞ്ഞു. ആളപായമുള്ളതായി റിപ്പോർട്ടില്ല.


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News