ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

സൗദിയിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ്‌ അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്.

Update: 2023-04-21 02:00 GMT

ദുബൈ: റമദാൻ 29 പൂർത്തിയാക്കി ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒമാനിൽ കേരളത്തിനൊപ്പം നാളെയാണ് പെരുന്നാൾ. സൗദിയിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ്‌ അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്.

അതിരാവിലെ തന്നെ വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിനായി ഈദ് ഗാഹുകളിലേക്കും പള്ളികളിലേക്കും നീങ്ങും. ഏഴ് മണിയോടെ തന്നെ ഈദ് ഗാഹുകൾ സജീവമാകും. രണ്ട് ഈദ് ഗാഹുകളാണ് യു.എ.ഇയിൽ മലയാളികൾക്കായി ഒരുക്കിയിട്ടുള്ളത്. ഷാർജയിൽ ഹുസൈൻ സലഫിയും ദുബൈയിൽ അബ്ദുസ്സലാം മൗലവി മോങ്ങവും നമസ്‌കാരത്തിന് നേതൃത്വം നൽകും.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News