ത്യാഗസ്മരണയിൽ ഗൾഫിൽ ഇന്ന് ബലിപെരുന്നാൾ

ഒമാൻ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ.

Update: 2023-06-28 00:56 GMT

ദുബൈ: ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗസ്മരണയിൽ ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ഒമാൻ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ.

ഒരു മണിക്കൂറിനുള്ള പെരുന്നാൾ നമസ്‌കാരം ആരംഭിക്കും. അതിന് ശേഷം ബലിപെരുന്നാളിന്റെ പ്രധാന കർമമായ ബലികർമം നടക്കും. പള്ളികളും ഈദ്ഗാഹുകളും പ്രഭാതനമസ്‌കാരം തൊട്ടുതന്നെ തക്ബീർ മുഖരിദമാണ്. നമസ്‌കാരത്തിന് ശേഷം ഇമാമുമാരുടെ പെരുന്നാൾ പ്രഭാഷണവും നടക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News