വാഹനാപകടം: കണ്ണൂർ അഴീക്കോട് സ്വദേശി ഫുജൈറയിൽ മരിച്ചു
മാവില വീട്ടിൽ മുരളീധരൻ എന്ന മുരളി നമ്പ്യാർ (56) ആണ് മരിച്ചത്
Update: 2025-06-04 10:28 GMT
ഫുജൈറ: കണ്ണൂർ അഴീക്കോട് സ്വദേശി മാവില വീട്ടിൽ മുരളീധരൻ എന്ന മുരളി നമ്പ്യാർ (56) ഫുജൈറയിൽ വാഹന അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി നടക്കാൻ പോയി തിരിച്ചു വരുന്ന സമയം റോഡ് മുറിച്ചു കടക്കവേ ഫുജൈറ കോർണിഷിൽ വെച്ചാണ് അപകടം സംഭവിച്ചത്. മുരളി നമ്പ്യാർ അൽ ബഹർ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഫുജൈറയിലെ കലാ സാംസ്‌കാരിക മേഖലകളിൽ സജീവമായിരുന്നു മുരളി.
ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും സന്നദ്ധപ്രവർത്തകരും അറിയിച്ചു.
ഭാര്യ : ശ്രീകല മുരളി, മക്കൾ : ഗൗതം മുരളി, ജിതിൻ മുരളി.