വി.എസിന്റെ നിര്യാണത്തിലൂടെ ജനപ്രിയനായ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്- ഡോ.ഷംഷീർ വയലിൽ

പുതിയ അറിവുകൾ തേടാൻ പ്രായം ഒരു തടസ്സമല്ലെന്ന് പുതുതലമുറയെ അദ്ദേഹം സദാ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു

Update: 2025-07-21 16:30 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിലൂടെ ജനപ്രിയനായ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് വിപിഎസ് ഹെൽത്ത് മാനേജിംഗ് ഡയറക്ടറും ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. അതീവ ദുഃഖകരമാണ് അദ്ദേഹത്തിന്റെ വിയോഗം. സാധാരണ ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്നു വി.എസ്. പുതിയ അറിവുകൾ തേടാൻ പ്രായം ഒരു തടസ്സമല്ലെന്ന് പുതുതലമുറയെ അദ്ദേഹം സദാ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. ജനകീയ വിഷയങ്ങളിൽ പരിഹാരം കാണാൻ ടെക്നോളജിയുടെ സാധ്യതകൾ ഉപയോഗിക്കണമെന്ന വി.എസിന്റെ നിലപാട് വരും തലമുറ നേതാക്കൾക്ക് മാതൃകയാണ്. അദ്ദേഹത്തിൻറെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഡോ. ഷംഷീർ പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News