യുഎഇയിൽ കാലാവസ്ഥാമാറ്റം; താപനില കുറയും, തണുപ്പ് കൂടും
മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ കേന്ദ്രം
Update: 2025-11-04 12:25 GMT
ദുബൈ: യുഎഇയിൽ ഇന്ന് മുതൽ കാലാവസ്ഥാമാറ്റം പ്രതീക്ഷിക്കാം. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മേഘാവൃതമായ ആകാശവും താപനിലയിൽ ശ്രദ്ധേയമായ കുറവും ഉണ്ടാകും. പടിഞ്ഞാറൻ, തീരദേശ മേഖലകളിലാണ് താപനില കുറയാൻ കൂടുതൽ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അൽ ഐനിലാണ് ഇന്ന് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.