ദുബൈയിൽ കാറ് വാടകയ്ക്ക് കൊടുത്ത് ഹിറ്റായി, സാധാരണക്കാരുടെ സ്വപ്നം യാഥാർഥ്യമാക്കിയ അൽ മരായ

ഇന്ന് യുഎഇയുടെ സ്വകാര്യ​ഗതാ​ഗത സംവിധാനങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അൽ മരായ നടത്തുന്നത്.

Update: 2024-07-03 11:36 GMT
Editor : geethu | Byline : Web Desk

ഒരു കാറൊക്കെ അത്യാവശ്യമാണ്, പ്രത്യേകിച്ച് യുഎഇ പോലുള്ള സ്ഥലങ്ങളിലൊക്കെ പോയാൽ! പക്ഷേ, യുഎഇ പോലൊരു നാട്ടിൽ വണ്ടി സ്വന്തമാക്കുക പറയുന്നത്ര എളുപ്പമല്ല. മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്ന്. ഓരോ നിമിഷവും വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന നാട്. ലോകത്തെമ്പാടുമുള്ള മനുഷ്യരെ യുഎഇയിൽ കാണാം. ആ നാട്ടിൽ സ്വന്തം കാറ് എന്നത് പെട്ടെന്ന് സാധ്യമാകുന്ന കാര്യമല്ല.

അത്യാവശ്യങ്ങളുണ്ടെങ്കിൽ മിക്കപ്പോഴും സുഹൃത്തുക്കളുടെ വണ്ടി ചോദിക്കേണ്ടി വരും. അവിടെയാണ് അൽ മരായ റെന്റ് എ കാറിൻ്റെ (Al Maraya Rent a Car) വരവ്.

Advertising
Advertising

ഇന്ന് യുഎഇയുടെ സ്വകാര്യ​ഗതാ​ഗത സംവിധാനങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അൽ മരായ നടത്തുന്നത്. 

ക്ലാസ് കാറുകൾ, അതും മിതമായ നിരക്കിൽ... ദുബൈയിലെ സാധാരണക്കാർക്കിടയിൽ അൽ മരായ എന്ന ബ്രാൻഡിന് തേരോട്ടമുണ്ടാക്കിയത് ഇതൊക്കെയാണ്.


കാറോട്ടത്തിന്റെ പുതുചരിതം

1992ൽ യുഎഇയിൽ ചെറിയ രീതിയിൽ ഓടി തുടങ്ങിയ റെന്റ് എ കാർ ബ്രാൻഡാണ് അൽ മരായ. സ്വകാര്യ ​ഗതാ​ഗതമേഖലയിൽ അന്നോളം ദുബൈ കാണാത്ത മാറ്റം കൊണ്ടുവരാൻ അൽ മരായയ്ക്ക് സാധിച്ചു. ​ഗതാ​ഗത സേവനമേഖലയിൽ ഒരു പുതുചരിത്രം രചിക്കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. മൂന്നു ദശാബ്ദങ്ങൾ പിന്നിടുമ്പോൾ ആ ലക്ഷ്യത്തിലേക്ക് എത്താനും അൽ മരായയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സെഡൻ, ഹച്ച് ബാക്ക്, എസ്‌യുവി എന്നിങ്ങനെ ആയിരത്തിലധികം കാറുകളുടെ വൈവിധ്യമാർന്ന ശ്രേണിയിൽ നിന്ന് ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാം.

ഉപഭോക്താക്കളുടെ മനസറിയുന്ന സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് അൽ മരായയുടെ ഏറ്റവും വലിയ പ്രത്യേകത. സാധാരണക്കാർക്ക് എളുപ്പത്തിൽ തെരഞ്ഞെടുക്കാവുന്ന ചാർജുകളാണ്. മാത്രമല്ല വാൻ, ബസുകൾ എന്നിവയുടെ മറ്റൊരു ഫ്ലീറ്റും ബ്രാൻഡിനുണ്ട്.

കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ് ഉപഭോക്താവിന്റെ ആവശ്യങ്ങളും അഭിരുചികളും കണ്ടറിഞ്ഞുള്ള പ്രവർത്തനമാണ് ബ്രാൻഡിന്റെ മറ്റൊരു ഹൈലൈറ്റ്.

മികച്ച റോഡ് അസിസ്റ്റൻസോടെ ലഭിക്കുന്ന കാറുകളെല്ലാം നല്ല രീതിയിലാണ് പരിപാലിക്കുന്നത്. ഓൺലൈൻ, ഓഫ്‌ലൈൻ ബക്കിങ്ങും ലഭ്യമാണ്. അൽ മരായ നൽകുന്ന ഓഫറുകൾ കൂടിയാകുമ്പോൾ വളരെ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് കാറ് വാടകയ്ക്ക് എടുക്കാം. എല്ലാ ബുക്കിങ്ങുകൾക്കും സമ്മറിൽ 30% ഓഫറുണ്ട്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News