യുഎഇ, എത്യോപ്യ വഴി എത്തുന്നവർക്ക് സൗദിയുടെ വിലക്ക്; പൗരന്മാരെ എത്തിക്കാൻ പ്രത്യേക വിമാന സർവീസ്

കോവിഡിന്‍റെ ജനിതക മാറ്റം സംഭവിച്ച വകഭേദം വർധിക്കുന്ന സാഹര്യത്തിലാണ് സൗദി തീരുമാനം വന്നത്

Update: 2021-07-04 16:50 GMT
Editor : Roshin | By : Web Desk

യുഎഇ, എത്യോപ്യ, അഫ്ഗാനിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയ വിലക്ക് ഇന്ന് രാത്രി മുതൽ പ്രാബല്യത്തിലാകും. യുഎഇയിൽ കുടുങ്ങിയ സൗദി പൗരന്മാരെ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ ഇന്നുണ്ടായിരുന്നു. ഇതിനിടെ എത്യോപ്യയിൽ നിരവധി മലയാളികൾ കുടുങ്ങിയിട്ടുണ്ട്.

കോവിഡിന്‍റെ ജനിതക മാറ്റം സംഭവിച്ച വകഭേദം വർധിക്കുന്ന സാഹര്യത്തിലാണ് സൗദി തീരുമാനം വന്നത്. ഇതു പ്രകാരം ഇന്നു മുതുൽ യുഎഇ, എത്യോപ്യ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് വീണ്ടും പ്രവേശന വിലക്കാണ്. ഇതുവഴി വരുന്ന യാത്രക്കാർക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ല. ഈ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് സൗദി പൗരന്മാർക്കും വിലക്കേർപ്പെടുത്തിട്ടുണ്ട്. ഇന്ന് വിലക്ക് വരാനിരിക്കെ പ്രത്യേക വിമാനങ്ങളിൽ കൂടുതൽ സർവീസുകൾ ഈ രാജ്യങ്ങളിൽ നിന്നുണ്ടായിരുന്നു. പൗരന്മാർക്ക് സൗദിയിലേക്ക് പ്രവേശിക്കാനായിരുന്നു ഇത്.

എത്യോപ്യിയിൽ നിന്നും മലയാളികളും സൗദിയിൽ എത്തിയിട്ടുണ്ട്. എന്നാൽ നാളെ മുതൽ എത്തേണ്ട മലയാളികൾ ഇവിടെ കുടുങ്ങി. പുതിയ തീരുമാനത്തോടെ നിലവിൽ ഈ രാജ്യങ്ങളിലുള്ള സൗദി പ്രവാസികൾക്ക് ഈ രാജ്യങ്ങളിൽ നിന്നും പുറത്തു പോയി മറ്റൊരു രാജ്യത്ത് 14 ദിവസം കഴിയണം. ഇതിന് ശേഷം ഉപാധികളോടെ മാത്രമേ സൗദിയിലേക്ക് പ്രവേശനമുണ്ടാകൂ. ഫലത്തിൽ രണ്ടു ലക്ഷം രൂപയോളം ചിലവഴിച്ച് പോകാമായിരുന്ന വഴികളും സൗദി പ്രവാസികൾക്ക് മുന്നിൽ അടഞ്ഞു. ഇനിയുള്ള റഷ്യ, അർമേനിയ എന്നീ വഴികൾ വഴി വിസ ലഭിക്കലും യാത്രാ ചെലവും ഏറെ വർധിക്കും.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News