ശൈത്യകാല അവധി കഴിഞ്ഞു; യു.എ.ഇയിൽ വിദ്യാലയങ്ങൾ നാളെ തുറക്കും

ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ അവസാന പാദത്തിന്റെ തുടക്കം കൂടിയാണ് തിങ്കളാഴ്ച

Update: 2023-01-01 18:29 GMT
Advertising

ദുബൈ: ക്രിസ്തുമസ് ആഘോഷത്തിനും പുതുവർഷാഘോഷത്തിനും പിന്നാലെ വിദ്യാർത്ഥികൾ വീണ്ടും വിദ്യാലയങ്ങളിലേക്ക്. മൂന്നാഴ്ച നീണ്ട ശൈത്യകാല അവധിക്ക് ശേഷം യു.എ.ഇയിലെ വിദ്യാലയങ്ങൾ നാളെ തുറക്കും. ഡിസംബർ 10 മുതലാണ് അവധി ആരംഭിച്ചിരുന്നത്. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ അവസാന പാദത്തിന്റെ തുടക്കം കൂടിയാണ് നാളെ.

ഇനി പരീക്ഷകളുടെയും പഠന പ്രവർത്തനങ്ങളുടെയും കാലമായിരിക്കും സ്‌കൂളുകളിൽ. സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഇതേ ക്ലാസുകളിലെ പ്രായോഗിക പരീക്ഷകൾ ജനുവരി രണ്ട്മുതൽ തുടങ്ങും. കേരള പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളിൽ മാർച്ചിലാണ് 10, 12 ക്ലാസുകളിലെ പരീക്ഷ. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് മാസത്തിലാണ് നടക്കുക. യു.എ.ഇ പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങളിലും രണ്ടാം പാദം നാളെ തുടങ്ങും.

ഡിസംബർ തുടക്കത്തിൽ യു.എ.ഇ ദേശീയദിനാവധി വന്നതിനാൽ വിദ്യാർത്ഥികൾക്ക് ഒരാഴ്ച മാത്രമാണ് കഴിഞ്ഞ മാസം പ്രവർത്തിദിനങ്ങളായി ലഭിച്ചത്. പല കുടുംബങ്ങളും ഡിസംബറിൽ നാട്ടിലേക്ക് തിരിച്ചിരുന്നു. അവധിക്കാലം മുൻനിർത്തി ഉയർന്നവിമാന നിരക്കാണ് ഡിസംബറിൽ ഈടാക്കിയിരുന്നത്.


Schools in the UAE will open tomorrow after the winter break

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News