Writer - razinabdulazeez
razinab@321
ദുബൈ: നെസ്‌ലെയുടെ ബേബി മിൽക് ഉൽപന്നങ്ങളായ നാൻ കംഫർട്ട് 1, നാൻ ഒപ്റ്റിപ്രോ 1, നാൻ സുപ്രീം പ്രോ 1, 2, 3, ഐസോമിൽ അൾട്ടിമ 1, 2, 3, അൽഫാമിനോ എന്നിവയാണ് പിൻവലിച്ചത്. ഉൽപന്നങ്ങളിൽ 'ബാസിലസ് സിറിയസ്'എന്ന ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന 'സിറിയുലൈഡ്' എന്ന വിഷാംശം അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും ഇത് കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയായേക്കാം എന്നും എമിറേറ്റ്സ് ഡ്രഗ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. യുഎഇക്ക് പുറമെ ജിസിസി രാജ്യങ്ങളായ സൗദിയും,കുവൈത്തും, ഖത്തറും ഉൽപന്നങ്ങൾ പിൻവലിച്ചിരുന്നു.