യുഎഇ ദേശീയ ദിനം: അൽ ഇത്തിഹാദ് പരേഡ് ജുമൈറ റോഡിലൂടെ വൈകുന്നേരം 4 മുതൽ 5:30 വരെ
യൂണിയൻ ഹൗസ് ഇന്റർസെക്ഷൻ മുതൽ ബുർജ് അൽ അറബ് ഇന്റർസെക്ഷൻ വരെയാണ് ഘോഷയാത്ര
Update: 2025-11-29 09:26 GMT
ദുബൈ: 54-ാമത് യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബർ രണ്ടിന് നടക്കുന്ന അൽ ഇത്തിഹാദ് പരേഡിനായി ഒത്തുചേരേണ്ടത് ദുബൈ മാരിടൈം സിറ്റിയിൽ. ഉച്ചക്ക് മൂന്നു മണിക്കാണ് ഇവിടെ എത്തേണ്ടത്. ജുമൈറ റോഡിലൂടെയുള്ള ഘോഷയാത്ര വൈകുന്നേരം 4 മുതൽ 5:30 വരെ നടക്കും. യൂണിയൻ ഹൗസ് ഇന്റർസെക്ഷൻ മുതൽ ബുർജ് അൽ അറബ് ഇന്റർസെക്ഷൻ വരെയാണ് യാത്ര. ദുബൈയിലെ ഇവന്റ്‌സ് സെക്യൂരിറ്റി കമ്മിറ്റിയുമായി സഹകരിച്ച് ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ വിഭാഗമായ ബ്രാൻഡ് ദുബൈയാണ് 'അൽ ഇത്തിഹാദ് പരേഡ്' സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നവരുടെയും റോഡ് ഉപയോക്താക്കളുടെയും ക്ഷേമം ഉറപ്പാക്കാൻ എല്ലാ നിർദേശങ്ങളും സുരക്ഷാ നടപടികളും പാലിക്കണമെന്ന് ബ്രാൻഡ് ദുബൈ ഡയറക്ടർ ഷൈമ അൽ സുവൈദി പറഞ്ഞു.