നാളെ മുതൽ യു എ ഇയിൽ ടൂറിസ്റ്റ് വിസക്ക് അനുമതി

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച ആർക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം

Update: 2021-08-28 20:36 GMT
Advertising

നാളെ മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ യു എ ഇ തീരുമാനിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച ആർക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. യു എ ഇ ദേശീയ ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുൾപ്പെടെ യാത്രാനിയന്ത്രണം നിലവിലുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്കും ആഗസ്ത് 30 മുതൽ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. ഇവർ വിമാനത്താവളത്തിൽ റാപ്പിഡ് പരിശോധനക്ക് വിധേയമാകണം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് വിസ നൽകുക. യാത്ര ചെയ്യുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശം വെക്കണമെന്നും അൽഹുസൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായി യു എ ഇയിലേക്ക് വരാൻ കാത്തിരിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസകരമാണ് പ്രഖ്യാപനം. യു എ ഇ ഔദ്യോഗിക വാർത്താ ഏജൻസിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Writer - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Editor - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

By - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Similar News