ശീതകാല അവധി കഴിഞ്ഞു, യുഎഇയിൽ ഒരു മാസത്തിന് ശേഷം വിദ്യാഥികൾ ക്ലാസുകളിലേക്ക്
പത്ത് ലക്ഷത്തിലേറെ വിദ്യാർഥികളാണ് ക്ലാസുകളിലേക്ക് മടങ്ങിയെത്തിയത്
Update: 2026-01-05 08:20 GMT
ദുബൈ: യുഎഇയിൽ ശീതകാല അവധിക്ക് ശേഷം വിദ്യാഥികൾ ക്ലാസുകളിലേക്ക്. പത്ത് ലക്ഷത്തിലേറെ വിദ്യാർഥികളാണ് അവധി കഴിഞ്ഞ് ക്ലാസുകളിലേക്ക് മടങ്ങിയെത്തിയത്. മടങ്ങിയെത്തിയ വിദ്യാർഥികൾ അവധിക്കാലത്തെ വിശേഷങ്ങൾ പങ്കുവെച്ചും കൂട്ടുകാർക്കൊപ്പം ഫോട്ടോ എടുത്തും സ്കൂൾ അങ്കണങ്ങളിൽ ഉത്സാഹത്തോടെ ഒത്തുകൂടി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെയും കുടുംബയാത്രകളുടെയും വിശേഷങ്ങൾ പങ്കുവെക്കുന്ന തിരക്കിലായിരുന്നു പലരും. പുലർച്ചെ എഴുന്നേൽക്കുന്നത് അൽപ്പം പ്രയാസമാണെങ്കിലും കൂട്ടുകാരെയും അധ്യാപകരെയും കാണാനുള്ള ആഗ്രഹത്തിൽ അതെല്ലാം മറന്ന് ക്ലാസുകളിലേക്കെത്തുകയാണ് വിദ്യാർഥികൾ.