ഇൗദിന്റെയും അത്തറിന്റെയും മണം പരത്തി ഹറമിലെ ബലിപെരുന്നാൾ

ജംറാത്തിലെ കല്ലേറ് തീര്‍ത്ത് സുബ്ഹിക്ക് ശേഷം ഹറമിലേക്ക് ഹാജിമാര്‍ പ്രവേശിച്ചു

Update: 2018-08-22 02:32 GMT

മക്കയിലെ ഹറമിലെ ബലിപെരുന്നാളിന് ഊദിന്റെയും അത്തറിന്റേയും മണമാണ്. കല്ലേറ് കര്‍മം നടത്തി കഅ്ബ പ്രദക്ഷിണത്തിന് എത്തിയ ഹാജിമാരെ മധുരം നല്‍കിയാണ് മക്ക സ്വീകരിച്ചത്.

ജംറാത്തിലെ കല്ലേറ് തീര്‍ത്ത് സുബ്ഹിക്ക് ശേഷം ഹറമിലേക്ക് ഹാജിമാര്‍ പ്രവേശിച്ചു. കഅബാ പ്രദിക്ഷണത്തിനും സഫാ മര്‍വ മലകള്‍ക്കിടയിലും ഹാജിമാരുടെ നെടുവീര്‍പ്പുകള്‍ നിറഞ്ഞു. ഇന്ന് പെരുന്നാള്‍ നമസ്കാരത്തിന് മുമ്പും ശേഷവും ഹറം ഹാജിമാരാല്‍ മക്ക നിറഞ്ഞു.

പതിനഞ്ച് ലക്ഷത്തിലേറെ ഹാജിമാരാണ് ഇതുവരെ ഹറമിലെത്തിയത്. ഇനിയും ആളുകൾ വരാനിരിക്കുന്നു. ശേഷം ശുഭ്ര വസ്ത്രത്തില്‍ നിന്നൊഴിഞ്ഞ് മിനയിലേക്ക് ഹാജിമാര്‍ മടങ്ങും

Tags:    

Similar News