നിയമവിധേയമല്ലാതെ ഹജ്ജിനെത്തിയാല്‍ നാടുകടത്തുമെന്ന് സൗദി 

Update: 2019-07-23 17:51 GMT

ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റുകള്‍ക്കും അവ ഉപയോഗിക്കുന്നവര്‍ക്കും സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അനധികൃത മാര്‍ഗങ്ങളിലൂടെ ഹജ്ജ് ചെയ്യാന്‍ അവസരം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇത്തരം വെബ്സൈറ്റുകളും സോഷ്യ‌ല്‍ മീഡിയ ലിങ്കുകളും വാട്ട്സ് അപ്പ് നമ്പറുകളും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. പിടികൂടിയാല്‍ ശിക്ഷക്ക് ശേഷം നാടു കടത്തും. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ഹജ്ജിന് അപേക്ഷിക്കാതെ എത്തുന്നവരെ ഹറം പരിധിയില്‍ പരിശോധിച്ച് തിരിച്ചയക്കുകയും ചെയ്യും. അതേ സമയം ഹറം പരിധിയില്‍ നിന്നും പിടികൂടിയാലും നാട് കടത്താലാണ് ശിക്ഷ.

Tags:    

Similar News