ഹജ്ജിനൊരുങ്ങി ന്യൂസിലന്‍ഡ് ഭീകരാക്രമണത്തെ അതിജീവിച്ചവര്‍

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം അതിജീവിച്ച ഇരുനൂറ് പേരാണ് സൗദി രാജാവിന്‍റെ അതിഥിയായി ഹജ്ജിന്‍ എത്തിയിട്ടുള്ളത്

Update: 2019-07-30 10:23 GMT

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം അതിജീവിച്ച ഇരുനൂറ് പേരാണ് സൗദി രാജാവിന്‍റെ അതിഥികളായി ഹജ്ജിന് എത്തിയിട്ടുള്ളത്. കുടുംബത്തോടൊപ്പം ഹജ്ജിന് എത്തണമെന്ന ആഗ്രഹം നടക്കാതെ പോയവരും ഇവരുടെ കൂട്ടത്തിലുണ്ട്.

ഭര്‍ത്താവുമൊന്നിച്ച് ഹജ്ജിന് പുറപ്പെടാനിരുന്നതാണ് ന്യൂസിലന്‍റുകാരി ഫര്‍ഹ തലാല്‍. മാര്‍ച്ച് 15 ന് ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദില്‍ നടന്ന ഭീകരാക്രമണം ആ മോഹം തകര്‍ത്തു. ഫര്‍ഹയുടെ പ്രിയതമനും കൊല്ലപ്പെട്ട അമ്പത്തൊന്ന് പേരിലുണ്ടായിരുന്നു. ഒന്‍മ്പ് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞുകയറിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടതാണ് തിമാല്‍. മരണത്തിന് മുന്നില്‍ നിന്നും ഹജ്ജിനെത്താന്‍ കഴിഞ്ഞതില്‍ ദൈവത്തെ സ്തുതിക്കുകയാണ് അദ്ദേഹം.

Tags:    

Similar News