മലയാളി ഹാജിമാരുടെ മടക്കയാത്ര; അവസാന സംഘം ചൊവ്വാഴ്ച മടങ്ങും

Update: 2019-09-01 18:03 GMT

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച മലയാളി ഹാജിമാരുടെ അവസാന സംഘം ചൊവ്വാഴ്ച കരിപ്പൂരിലെത്തും. ജിദ്ദ വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ അവസാന സംഘവും അന്ന് തന്നെ പുറപ്പെടും. പ്രവാചക നഗരിയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ബാക്കിയുള്ള ഇന്ത്യന്‍ ഹാജിമാര്‍ ഈ മാസം പതിനഞ്ചോടെ നാട്ടിലേക്കെത്തും.

Full View

ഹജ്ജിനായി മദീനയിലേക്കെത്തിയവരാണ് ജിദ്ദ വഴി മടങ്ങുന്നത്. അവസാന സംഘം ചൊവ്വാഴ്ച മടങ്ങുന്നതോടെ പകുതിയിലേറെ ഇന്ത്യന്‍ ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങിയെത്തും. ജിദ്ദ വിമാനത്താവളം വഴി അവസാനം എത്തിയ ഹാജിമാര്‍ മദീന സന്ദര്‍ശനത്തിലാണ്. സന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള മുഴുവൻ ഹാജിമാരും ഈ മാസം ഏഴിന് മദീനയിലെത്തും. ഈ മാസം 15നാണ് മദീനയില്‍ നിന്നുള്ള അവസാന ഇന്ത്യന്‍ സംഘം മടങ്ങുക. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാകും. വിവിധ വകുപ്പുകളിലായി ഡെപ്യൂട്ടേഷനിൽ എത്തിയ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥർ ഈ മാസം നാലുമുതലാണ് മടങ്ങുന്നത്. മലയാളി ഹാജിമാര്‍ക്ക് ഇത്തവണ നെടുമ്പാശേരിക്കൊപ്പം കരിപ്പൂരിലും എംബാര്‍ക്കേഷനുണ്ടായിരുന്നു. നെടുമ്പാശേരിയിലേക്കുള്ള അവസാന സംഘം കഴിഞ്ഞ ദിവസമാണ് മടങ്ങിയത്.

Tags:    

Similar News