പുകവലിയേക്കാള്‍ മാരകം: സ്ത്രീകളില്‍ കാന്‍സറിന് കാരണമാകുന്നത് അമിതവണ്ണമെന്ന് വിദഗ്ധര്‍

സ്തനാര്‍ബുദവും ഗര്‍ഭായ കാന്‍സറുമടക്കം 13 വ്യത്യസ്തതരം ട്യൂമറുകള്‍ക്ക് പ്രധാന കാരണമാകുന്നത് അമിതവണ്ണമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

Update: 2018-09-25 05:50 GMT
Advertising

സ്ത്രീകളില്‍ കാന്‍സറിന് കാരണമാകുന്നത് അമിതവണ്ണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് പുകവലി മൂലമുണ്ടാകുന്ന കാന്‍സര്‍ ബാധയേക്കാള്‍ കൂടുതലാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സ്തനാര്‍ബുദവും ഗര്‍ഭായ കാന്‍സറുമടക്കം 13 വ്യത്യസ്തതരം ട്യൂമറുകള്‍ക്ക് പ്രധാന കാരണമാകുന്നത് അമിതവണ്ണമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പക്ഷേ, അമിതവണ്ണവും കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന് തിരിച്ചറിയുന്നത് ഏഴില്‍ ഒരു സ്ത്രീ മാത്രമാണെന്ന് ബ്രിട്ടണിലെ കാന്‍സര്‍ റിസേര്‍ച്ച് സെന്ററിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ ബോധവത്കരണം ആരംഭിച്ചിരിക്കയാണിപ്പോള്‍ സ്ഥാപനം.

പുകവലിയുടെ പ്രശ്നങ്ങളല്ല, ശരീരഭാരം കുറയ്ക്കാനുള്ള ബോധവത്കരണമാണ് സമൂഹത്തിന് പകരേണ്ടതെന്നാണ് ഇവരുടെ നിരീക്ഷണം. രാത്രി 9 മണിക്ക് മുമ്പായി ടിവി ചാനലുകളില്‍ കാണിക്കുന്ന ജങ്ക് ഫുഡുകളുടെ പരസ്യങ്ങള്‍ നിരോധിക്കണമെന്നും ഇവര്‍ പറയുന്നു.

പുകവലി മൂലം സ്ത്രീകളിലെ കാന്‍സര്‍ സാധ്യത 12 ശതമാനം മാത്രമാണ്. ഓരോ വര്‍ഷവും ശരാശരി 22,000 കേസുകള്‍. എന്നാല്‍ അമിതഭാരം മൂലം എല്ലാവര്‍ഷവും കാന്‍സറിന് അടിമപ്പെടുന്നത് 13,200 പേരാണ്. അതായത് 7.5 ശതമാനം.

എന്നാല്‍ 20 വര്‍ഷം പിന്നിടുമ്പോഴേക്കും, ഈ രണ്ട് കാരണങ്ങളും തമ്മിലുള്ള അന്തരം തുല്യമായിരിക്കുമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. 2043 ആകുമ്പോഴേക്കും സ്ത്രീകളിലെ കാന്‍സറിന്റെ പ്രധാന കാരണം അമിതവണ്ണമായിരിക്കുമെന്നും കാന്‍സര്‍ റിസേര്‍ച്ച് യു.കെ കൂട്ടിച്ചേര്‍ത്തു.

"പൊണ്ണത്തടി വലിയൊരു പൊതുജനാരോഗ്യ ഭീഷണി ആണ്, ഒന്നും ചെയ്തില്ലെങ്കിൽ അത് കൂടുതൽ മോശമാകും."മെന്ന് പറയുന്നു കാന്‍സര്‍ റിസേര്‍ച്ച് യു.കെയിലെ പ്രൊഫസര്‍ ലിന്‍ഡ ബൌള്‍ഡ്.

അമിതവണ്ണം തടയാനുള്ള നടപടികള്‍ കുട്ടികളില്‍ നിന്നുതന്നെ തുടങ്ങി അധികാരികള്‍ കാന്‍സര്‍ ബാധ തടയാനുള്ള പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും അവര്‍ പറയുന്നു.

Tags:    

Similar News