കൊളസ്ട്രോളിനെ ഓടിക്കാം; ഇതാ ചില എളുപ്പവഴികള്‍..
രക്തത്തില്‍ കാണുന്ന കൊഴുപ്പ് ഘടകമാണ് കൊളസ്ട്രോള്‍. ഇതിന്റെ അളവ് അമിതമാകുമ്പോഴാണ് കൊളസ്ട്രോള്‍ രോഗമായി മാറുന്നത്.
എന്താണ് കൊളസ്ട്രോള്‍ ?
രക്തത്തില്‍ കാണുന്ന കൊഴുപ്പ് ഘടകമാണ് കൊളസ്ട്രോള്‍. ഇതിന്റെ അളവ് അമിതമാകുമ്പോഴാണ് കൊളസ്ട്രോള്‍ രോഗമായി മാറുന്നത്. കൊളസ്ട്രോള്‍ ഫാമിലിയിലെ വില്ലന്‍. ഈ എല്‍.ഡി.എല്‍ 100 മി.ഗ്രാമില്‍ കുറവാകണം. അതേസമയം നല്ല കൊളസ്ട്രോള്‍ ഘടകമായ എച്ച്.ഡി.എല്ലിന്റെ അളവ് കൂടുന്നതാണ് ഹൃദയത്തിന് നല്ലത്. ഇത് സ്ത്രീകളില്‍ 60മി.ഗ്രാമിലും പുരുഷന്‍മാരില്‍ 55മി.ഗ്രാമിനും മുകളിലാകണം.
കൊളസ്ട്രോളിനെ എങ്ങനെ ഓടിക്കാം?
ട്രാന്‍സ്ഫാറ്റ് കുറക്കണം
ട്രാന്‍സ്ഫാറ്റുകല്‍ കൊഴുപ്പിന് ഓക്സീകരണം വരുത്തി രക്തക്കുഴലുകള്‍ക്ക് അടവുണ്ടാക്കും. വനസ്പതി പോലുല്ള ഖരാവസ്ഥയിലുള്ള എണ്ണകള്‍ ട്രാന്‍സ്ഫാറ്റ് ആണ്. ചിപ്സ്, വറപൊരികള്‍, കുക്കീസ്, ബിസ്ക്കറ്റ്, ബേക്കറി പലഹാരങ്ങള്‍ എന്നിവയിലെല്ലാം ട്രാന്‍സ്ഫാറ്റ് ഉണ്ടാകും. ഇവ കഴിക്കുന്നത് കുറക്കുക.
മുട്ട കഴിക്കുന്നത് സൂക്ഷിച്ച് മതി
ഇന്നത്തെ ആഹാരരീതിയില്‍ ശരീരത്തിന് ലഭിക്കുന്ന അധിക ഊര്‍ജവും കൊഴുപ്പും വളരെ കൂടുതലാണ്. ഒരു മുട്ട മഞ്ഞയില്‍ നിന്നു തന്നെ 250 മി.ഗ്രാം കൊളസ്ട്രോള്‍ ലഭിക്കും. അനുവദനീയമായ 300മി.ഗ്രാം കൊളസ്ട്രോളിനെക്കാളും വളരെ കൂടുതലാകാമെന്നതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് നല്ലതല്ല.
ആഹാരം നിറമുള്ളതാക്കാം
ആഹാരത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക. ദിവസവും 2ഗ്രാം വീതം സസ്യഭക്ഷണം കഴിക്കുന്നവരില്‍ കൊളസ്ട്രോള്‍ നിരക്ക്10-15 ശതമാനത്തോളം കുറവായിരിക്കും. ദിനേന രണ്ടര കാരറ്റ് പച്ചക്ക് കഴിക്കുന്നത് നല്ലതാണ്. കാരറ്റിലുള്ള ബീറ്റാകരോട്ടിന്‍ ആന്റി ഓക്സിഡന്റ്നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് കൂട്ടും.
ഓട്സ് കഴിക്കാം
ഓട്സില്‍ അടങ്ങിയിരിക്കുന്ന ബീറ്റാഗ്ലൂക്കന്‍ എന്ന ജലത്തില്‍ ലയിക്കുന്ന നാരാണ് കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നത്. കൊളസ്ട്രോള്‍ ഫാമിലിയിലെ വില്ലനായ എല്‍.ഡി.എല്ലിന്റെ അളവ് കുറക്കാന്‍ ഇത് സഹായിക്കും. ഗ്രൌണ്ട് ഓട്സാണ് കൂടുതല്‍ നല്ലത്.
പാചകത്തില്‍ ശ്രദ്ധിക്കാം
മാംസവിഭവങ്ങളും കൊഴുപ്പും കൂടിയ ഭക്ഷണ വിഭവങ്ങള്‍ തലേന്ന് പാചകം ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കഴിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് എടുത്ത് മുകളില്‍ പാട പോലെ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് സ്പൂണ്‍ കൊണ്ട് നീക്കം ചെയ്യണം. ശേഷം ചൂടാക്കി ഉപയോഗിക്കാം.
ആഹാരവസ്തുക്കള്‍ എണ്ണയില്‍ മുക്കിയെടുക്കുന്നതിനും വരട്ടിയെടുക്കുന്നതിനുമെല്ലാം പകരം ഗ്രില്‍ ചെയ്യുകയോ മൈക്രോവേവ് ചെയ്യുകയോ ആവിയില്‍ വേവിക്കുകയോ പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് പാകം ചെയ്യുകയോ ചെയ്യാം.
മീന്‍ കഴിക്കാം
മത്തി, അയല, ചൂര, കോര എന്നിവയിലെല്ലാം ഉള്ള നിയാസിനും ഒമേഗ കൊഴുപ്പും ചീത്ത കൊളസ്ട്രോളിന്റെ ഓക്സീകരണം തടയുന്നു. നല്ല കൊളസ്ട്രോള്‍ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും. ഒലിവെണ്ണ, അണ്ടിപ്പരിപ്പ്, ബദാം, വാന്‍നട്ടുകള്‍, അവക്കാഡോ പോലുള്ളവയില്‍ കൊഴുപ്പ് കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവയുടെ ഉപയോഗം കുറക്കാം.
വ്യായാമം ചെയ്യാം
വ്യായാമം ചെയ്യുന്നതിലൂടെ 25ശതമാനത്തോളം കൊളസ്ട്രോള്‍ സാധ്യത കുറക്കാം. ഏറ്റവും അനുയോജ്യം നീന്തല്‍, നടത്തം പോലുള്ള എയ്റോബിക് വ്യായമങ്ങളും, ഭാരമെടുത്തുള്ളതോ ശരീരഭാരം ഉപയോഗപ്പെടുത്തിയുള്ളതോ ആയ റെസിസ്റ്റന്റ് വ്യായാമങ്ങളുമാണ്.