മുഖത്തുണ്ടോ ചുളിവുകള്‍?; ചര്‍മ സംരക്ഷണത്തിന് ഈ വഴികള്‍

ചര്‍മസൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകൾ പ്രായമാകുന്തോറും കുറഞ്ഞു വരുന്നതാണ് ചര്‍മത്തിന്റെ മിനുസം നഷ്ടമാകാനും ചുളിവുകള്‍ വീഴാനും കാരണമാകുന്നത്.

Update: 2018-11-16 06:42 GMT

ശരീരത്തിന് മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവിക പ്രക്രിയ ആണ്. പ്രായമേറുന്തോറും തുടർന്ന് കൊണ്ടേയിരിക്കുന്ന ഇത് പൂര്‍ണമായും മാറ്റിയെടുക്കാന്‍ സാധിക്കില്ലെങ്കിലും ഒരുപരിധി വരെ പരിചരണത്തോടെ നിയന്ത്രിക്കാന്‍ സാധിക്കും. മുഖത്ത് വരുന്ന ചുളിവുകളും കലകളും ഇവ്വിധം കൃത്യമായ പരിചരണം വഴി പരിഹരിക്കാവുന്നതാണ്.

ചര്‍മസൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകൾ പ്രായമാകുന്തോറും കുറഞ്ഞു വരുന്നതാണ് ചര്‍മത്തിന്റെ മിനുസം നഷ്ടമാകാനും ചുളിവുകള്‍ വീഴാനും കാരണമാകുന്നത്. ഇതിന് പുറമേ, മുഖത്ത് അഴുക്കായി നിൽക്കുന്നതും, പൊടി പറ്റുന്നത്, ഡിഹെെഡ്രേഷൻ എന്നിവയും ചർമത്തിൽ ചുളിവുകൾ വീഴുന്നതിന് കാരണമാവും. മദ്യപാനം, പുകവലി എന്നീ ശീലങ്ങളും ചർമത്തിന് ദോഷകരമാണ്. ചർമത്തിന്റെ പുഷ്ടിയും ആരോഗ്യവും നില നിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:

Advertising
Advertising

വൃത്തി ഇവിടെ വളരെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. മുഖം സദാ വൃത്തിയായി സൂക്ഷിക്കം. പുറമെ നിന്നുള്ള പൊടി പറ്റുന്നതും, അഴുക്കായി നിൽക്കുന്നതും ചർമത്തിന്, പ്രത്യേകിച്ചും മുഖത്തിന് നല്ലതല്ല. ദിവസവും ഉറങ്ങും മുൻപായി തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. മുഖം ഒരിക്കലും ഉരച്ചു കഴുകരുത്‌. ഫേസ് വാഷ്‌ ഉപയോഗിച്ചു മുഖം പലവട്ടം കഴുകി വൃത്തിയാക്കാവുന്നതാണ്.

നമ്മുടെ ജീവിത ശെെലിയില്‍ വലിയ സ്ഥാനമാണ് മധുര പലഹാരങ്ങള്‍ക്കുള്ളത്. എന്നാല്‍, മധുരം ഉപയോഗിക്കുന്നത് ചർമത്തിനും ആരോഗ്യത്തിനും ദോഷകരമാണ്. ശരീരത്തില്‍ മധുരം അധികമാകുമ്പോള്‍ ‘ഗ്ലെെക്കേഷന്‍’ എന്നൊരു പ്രക്രിയ ആരംഭിക്കും. ഇതില്‍ ക്രമേണ Collagen പ്രോട്ടീനെ ബ്രേക്ക്‌ ചെയ്യുന്നു. ഇത് ചർമ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് തടയാൻ മധുര പലഹാരങ്ങൾ ഉപേക്ഷിക്കൽ അനിവാര്യമാണ്.

പുകവലിയോട് തീർത്തും ഗുഡ്ബെെ പറയാം. ആരോഗ്യത്തിനെന്ന പോലെ ചർമസൗന്ദര്യത്തിന് ഭീഷണിയാണ് പുകവലി ശീലം. പുകവലിക്കുന്നവരും വലിക്കാത്തവരെയുമായ 79 ജോഡി ഐഡന്റിക്കല്‍ ഇരട്ടകളില്‍ നടത്തിയ ഒരു പഠനത്തിൽ, പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ ചര്‍മസൗന്ദര്യം വേഗത്തില്‍ കുറയുന്നതായി കണ്ടെത്തിയിരുന്നു.

ചര്‍മസൗന്ദര്യം സംരക്ഷിക്കാന്‍ സണ്‍സ്ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. SPF 30 ലധികം ഉള്ള ലോഷനുകളാണ് ഉപയോഗിക്കേണ്ടത്. ചർമാർബുദം തടയാന്നതിനോടൊപ്പം, ചർമം ശോഷിക്കുന്നത് തടയാനും ഇത് സഹായിക്കും.

Tags:    

Similar News