കറിവേപ്പിനെ വെറും കറിവേപ്പിലയാക്കരുതേ..
നമ്മുടെ ആരോഗ്യസംരക്ഷണ കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട് കറിവേപ്പില
Update: 2018-12-08 15:27 GMT
നമ്മുടെ ആരോഗ്യസംരക്ഷണ കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട് കറിവേപ്പിലയെന്ന് അറിയുക. കഴിയുമെങ്കില്‍ വീട്ടുമുറ്റത്ത് ഒരു ചില്ലയെങ്കിലും ഒന്ന് നട്ടുവളര്‍ത്തിയേക്കുക.
- വിഷ ജന്തുക്കള്‍ കടിച്ചാല്‍ കറിവേപ്പില, പാലിലിട്ട് വേവിച്ച് അരച്ച് ജന്തു കടിച്ചിടത്ത് തേച്ച്പിടിപ്പിച്ചാല്‍ വിഷം കൊണ്ടുള്ള നീരും വേദനയും ശമിക്കും.
- കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നത് വിഷശമനത്തിനു നല്ലതാണ്.
- കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിക്കുക. വയറുകടിക്ക് ശമനം കിട്ടും.
- കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പതിവായി കഴിക്കുന്നത് വയറിന്റെ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. വയറിളക്കം, രക്തദൂഷ്യം, വിഷം, വയറിലുണ്ടാകുന്ന രോഗങ്ങള്‍, കൃമി എന്നിവക്കും കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം.
- കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, ജീരകം, ഉപ്പ് എന്നിവ ചേര്‍ച്ച് മോര് കാച്ചി കഴിച്ചാല്‍ വയറിളക്കം നില്‍ക്കും.
- കറിവേപ്പില ചതച്ചിട്ട് താറാവു മുട്ട എണ്ണ ചേര്‍ക്കാതെ പൊരിച്ചുകഴിച്ചാല്‍ വയറുകടിക്ക് ശമനമുണ്ടാകും.
- കറിവേപ്പില അരച്ച് കഴിക്കുന്നതും, മോരില്‍ കാച്ചി ഉപയോഗിക്കുന്നതും അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവക്ക് നല്ലതാണ്. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് തുടര്‍ച്ചയായി ഒരുമാസത്തോളം സേവിച്ചാല്‍ മതി.
- പാദസൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും തുടര്‍ച്ചയായി മൂന്നുദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക.
- ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി രോഗിമുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി. അസുഖം മാറിക്കിട്ടുന്നതുവരെ തുടര്‍ച്ചയായി പുരട്ടണം.
- പുഴുക്കടി ശമിക്കാന്‍ കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് കഴിച്ചാല്‍ മതി.
- അരുചിക്ക് കറിവേപ്പിലയരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ മതി.
- ദഹനശക്തി വര്‍ധിക്കാനും ഉദരത്തിലെ കൃമി നശിപ്പിക്കാനും കറിവേപ്പില അതിവിശിഷ്ഠമാണ്.
- കറിവേപ്പിലയരച്ച് ഒരു പൊളിച്ച അടയ്ക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ വര്‍ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ശമനം കിട്ടും.
- കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുന്നത് പതിവാക്കിയാല്‍ പേന്‍, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും.
- കറിവേപ്പിലയിട്ട് എണ്ണകാച്ചി തേച്ചാല്‍ തലമുടിക്ക് നല്ല കറുപ്പ് നിറം കൈവരുകയും തലമുടി കറുത്തിരുണ്ട് ഇടതൂര്‍ന്ന് വളരുകയും ചെയ്യും.
- കണ്ണുകളുടെ രക്ഷയ്ക്ക് കറിവേപ്പില പതിവായി കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. പൂര്‍ണഫലപ്രാപ്തി കൈവരിക്കാന്‍ ഈ പ്രക്രിയ ഇടയ്ക്കിടെ ആവര്‍ത്തിക്കണം.