മലയാളികളുടെ ഇഷ്ട വിഭവമായ മുട്ട റോസ്റ്റ് ഇങ്ങിനെയും ഉണ്ടാക്കാം; വീഡിയോ കണ്ടാല്‍ കാര്യം പിടി കിട്ടും

മലയാളിയായ ഭര്‍ത്താവ് സി.ബി അരുണ്‍ കുമാറിന് വേണ്ടിയാണ് സാവന്‍ രസകരമായി മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത്.

Update: 2019-01-08 05:45 GMT

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇത്രയധികം വ്യത്യസ്തത പുലര്‍ത്തുന്ന നാട് ചുരുക്കമായിരിക്കും. പറഞ്ഞു വരുന്നത് നമ്മള്‍ മലയാളികളുടെ കാര്യമാണ്. ഒരോ അടുക്കളയിലെയും രുചി തന്നെ വ്യത്യസ്തമായിരിക്കും. അതുപോലെ തന്നെയാണ് മലയാളികളുടെ പാചകവും. മിക്കവരും വളരെ ആസ്വദിച്ച് പാചകം ചെയ്യുന്നവരാണ്. വിദേശരുചികളും നമ്മുടെ അടുക്കളയില്‍ പരീക്ഷിക്കാന്‍ ഒരു മടിയുമില്ല നമുക്ക്.

മലയാളികളുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ് മുട്ട റോസ്റ്റ്. പെറോട്ട, ചപ്പാത്തി, നൂലപ്പം, അപ്പം എന്തിന് ദോശയുടെ കൂടെ വരെ നമ്മള്‍ മുട്ട റോസ്റ്റിനെ കൂടെക്കൂട്ടും. ഈ മുട്ട റോസ്റ്റ് ഉണ്ടാക്കുന്നതിലും ഉണ്ട് വെറൈറ്റി. പലരും പല വിധത്തിലാണ് റോസ്റ്റ് ഉണ്ടാക്കുന്നത്. അതൊരു ഉത്തരേന്ത്യക്കാരി ഉണ്ടാക്കിയാല്‍ എങ്ങിനെയിരിക്കും. ആടിയും പാടിയും മുട്ട റോസ്റ്റ് എങ്ങിനെ ഉണ്ടാക്കാമെന്ന് കാണിച്ചു തരികയാണ് മുംബൈ സ്വദേശിയായ സാവന്‍ ദത്ത. മലയാളിയായ ഭര്‍ത്താവ് സി.ബി അരുണ്‍ കുമാറിന് വേണ്ടിയാണ് സാവന്‍ രസകരമായി മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത്.

Advertising
Advertising

സെറ്റ് മുണ്ടും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് മുല്ലപ്പൂവും ചൂടി മലയാളി തനിമ കൈവിടാതെ പാട്ട് പാടിയും നൃത്തം ചെയ്തുമാണ് സാവന്‍ മുട്ട റോസ്റ്റ് തയ്യാറാക്കുന്നത്. മുട്ട റോസ്റ്റിനാവശ്യമായ ചേരുവകളും തയ്യാറാക്കുന്ന രീതിയും സാവന്‍ പാട്ടിലൂടെ വിശദീകരിക്കുന്നുണ്ട്. മൂന്ന് മിനിറ്റ് 24 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ 39,286 പേരാണ് ഇതുവരെ കണ്ടത്.

Full View

സാവന്‍ തന്റെ വിഭവങ്ങള്‍ മെട്രോനോം എന്ന സോങ് ബ്ലോഗ് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. 18,605 വരിക്കാരുള്ള സാവന്റെ മെട്രോനോം ജീവിതം, യാത്ര, ഭക്ഷണം എന്നിവയാണ് പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നത്. ഗാനരചയിതാവും ഗായികയുമായ സാവന്‍ തന്റേതായ ശൈലിയിലാണ് ഗാനങ്ങള്‍ ആലപിക്കാറുള്ളത്.

Tags:    

Similar News