മയക്കുമരുന്ന്/സോഷ്യല്‍മീഡിയ അടിമകള്‍ തീരുമാനമെടുക്കുന്നത് ഒരുപോലെ 

എത്രസമയം ഫേസ്ബുക്കില്‍ ചിലവഴിക്കുന്നു? ഫേസ്ബുക്ക് നോക്കാതിരുന്നാല്‍ എന്ത് തോന്നും? തൊഴിലുകളില്‍ ഫേസ്ബുക്ക് നോക്കുന്നത് സ്വാധീനിക്കുന്നുണ്ടോ?

Update: 2019-01-11 15:23 GMT

ഭൂമിയിലെ മൂന്നിലൊന്ന് മനുഷ്യരും സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരാണെന്നാണ് കരുതപ്പെടുന്നത്. ചെറുതും വലുതുമായി സോഷ്യല്‍മീഡിയയുടെ സ്വാധീനം ഇത്തരക്കാരില്‍ ഓരോരുത്തരിലുമുണ്ട്. സോഷ്യല്‍മീഡിയ ഭ്രമം അതിരുവിടുമ്പോള്‍ അത് തീരുമാനമെടുക്കാനുള്ള ശേഷിയെ പോലും സ്വാധീനിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

അമിതമായാല്‍ സോഷ്യല്‍മീഡിയയും വിഷമാണെന്ന് ഇപ്പോള്‍ ലോകം അംഗീകരിച്ചുകഴിഞ്ഞ സത്യമാണ്. എന്നാല്‍ പലരും പ്രതീക്ഷിക്കുന്നതിലും വലിയ സ്വാധീനമാണ് സോഷ്യല്‍മീഡിയ മനുഷ്യരുടെ ജീവിതത്തില്‍ ചെലുത്തുന്നത്. ഒരൊറ്റ ക്ലിക്കില്‍ ഒരു വിവരം ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ ശേഷിയുള്ള ഇന്റര്‍നെറ്റിന്റേയും സോഷ്യല്‍മീഡിയയുടേയും സ്വാധീനത്തെയും നല്ല വശങ്ങളേയും കുറിച്ച് എല്ലാവര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ സോഷ്യല്‍മീഡിയ ഒന്നാന്തരം ദുശ്ശീലമായി മാറും.

Advertising
Advertising

ബിഹേവിയറല്‍ അഡിക്ഷന്‍ എന്ന ജേണലിലാണ് സോഷ്യല്‍മീഡിയയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറ്റേതൊരു ദുശ്ശീലത്തേയും പോലെയാണ് ഫേസ്ബുക്ക് അമിതമായി ഉപയോഗിക്കുന്നതുമെന്നാണ് പഠനം തെളിയിക്കുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന 71 പേരിലാണ് പഠനം നടത്തിയത്. എത്രസമയം ഫേസ്ബുക്കില്‍ ചിലവഴിക്കുന്നു? ഫേസ്ബുക്ക് നോക്കാതിരുന്നാല്‍ എന്ത് തോന്നും? തൊഴിലുകളില്‍ ഫേസ്ബുക്ക് നോക്കുന്നത് സ്വാധീനിക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഇവരോട് ചോദിച്ചത്.

തീരുമാനമെടുക്കാനുള്ള ശേഷിയും ഈ പഠനത്തിന് വിധേയരായവരില്‍ പരീക്ഷിക്കപ്പെട്ടു. ഇതിനായി മനശ്ശാസ്ത്രജ്ഞര്‍ സാധാരണയായി ഉപയോഗിക്കുന്ന 'Iowa Gambling Task' എന്ന ടെസ്റ്റാണ് ചെയ്തു നോക്കിയത്. ഈ ടാസ്‌കില്‍ നല്ല പ്രകടനം നടത്തിയവര്‍ സോഷ്യല്‍മീഡിയയില്‍ കുറവ് സമയം മാത്രം ചെലവിടുന്നവരായിരുന്നു. മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുന്നവരുടെ തീരുമാനമെടുക്കാനുള്ള ശേഷിക്ക് തുല്യമായിരുന്നു സോഷ്യല്‍മീഡിയക്ക് അടിമകളായവരുടേയും തീരുമാനമെടുക്കാനുള്ള ശേഷിയെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

Tags:    

Similar News