നടന്ന് നടന്ന് പോകാം, ആരോഗ്യത്തിലേക്ക്
കൃത്യമായ സമയ ക്രമം കണ്ടെത്താനായാൽ ആർക്കും എവിടെ വെച്ചും ചെയ്യാവുന്ന വ്യായാമ മുറയാണ് ‘നടത്തം’
മാറിയ ജീവിത സാഹചര്യത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പരിഭവം പറയുന്നത് സമയക്കുറവിനെ കുറിച്ചാണ്. എത്രയൊക്കെ പുരോ
ഗതി കെെവരിച്ചാലും, സമയം തികയാത്തതിന്റെ പരാതി തുടർന്നു കൊണ്ടേ ഇരിക്കുന്നു. ഇതു കൊണ്ടൊക്കെ വ്യായാമം ചെയ്യാൻ മറന്നു പോയിരിക്കുകയാണ് നമ്മൾ. മുടങ്ങാതെയുള്ള വ്യായാമം ആരോ
ഗ്യത്തിന് ഏത്രമാത്രം ഗുണകരമാണെന്ന് ഏവർക്കു അറിയാവുന്നതാണ്.
കൃത്യമായ സമയ ക്രമം കണ്ടെത്താനായാൽ ആർക്കും എവിടെ വെച്ചും ചെയ്യാവുന്ന വ്യായാമ മുറയാണ് ‘നടത്തം’. കയ്യും വീശി, ആഞ്ഞുള്ള നടത്തം ഒട്ടനവധി രോഗങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ്. നല്ല അന്തരീക്ഷം ലഭ്യമാണെങ്കിൽ, രാവിലെയോ വെെകീട്ടോ നടക്കാവുന്നതാണ്. പൊതുവേ ശുദ്ധ വായു ലഭിക്കുന്ന അതിരാവിലെയായാൽ അത്രയും നല്ലത്. പ്രമേഹം, രക്തസമ്മർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗങ്ങൾ എന്നിവക്കുള്ള ഉത്തമ പരിഹാരമാണ് നടത്തം.
ഹൃദയത്തിന്റെയും, ശ്വാസകോശങ്ങളുടെയും കരുത്ത് വർധിപ്പിക്കാൻ പതിവായി നടക്കുന്നത് സഹായിക്കുന്നു. ജോലിക്കിടെ പെട്ടെന്ന് ക്ഷീണിക്കുന്നതിനുള്ള പരിഹാരമായും, ദെെനം ദിന കാര്യങ്ങൾ ചെയ്യാൻ ശരീരത്തിന് ഉന്മേഷം നൽകുന്നതിനും നടത്തം സഹായിക്കും. ഇതിന് പുറമെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇത് നല്ലതാണ്.
ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യമില്ലാത്ത തടി കുറക്കാനും, പേശികളെ ബലപ്പെടുത്തുന്നതിനും നടത്തം ഉത്തമമാണ്. രക്തത്തിലെ നല്ല കൊളസ്ട്രോന്റെ അളവ് വർധിപ്പിക്കാനും, ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും പതിവായുള്ള നടത്തം ഉപകരിക്കും. അതിരാവിലെ നടക്കുമ്പോൾ ലഭിക്കുന്ന ഓക്സിജൻ വലിയ അളവിലുള്ള ഊർജ്ജം നൽകുന്നതിന് സഹായിക്കുന്നു. രക്ത സമ്മർദ്ദം നിയന്ത്രണ വിധേയമാക്കാനും നടത്തം സഹായിക്കുന്നു.