വേനല്‍ക്കാലമിങ്ങെത്തി, അറിയണം പടവലങ്ങയുടെ പ്രാധാന്യം

സാധാരണയായി അധികമാരും ഇഷ്ടപ്പെടാത്ത ഒരു പച്ചക്കറിയാണ് പടവലങ്ങ... എന്നാല്‍ വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളില്‍ ഒന്നാണിത്.

Update: 2019-02-23 07:36 GMT

സാധാരണയായി അധികമാരും ഇഷ്ടപ്പെടാത്ത ഒരു പച്ചക്കറിയാണ് പടവലങ്ങ... എന്നാല്‍ വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളില്‍ ഒന്നാണിത്. ചൂടുകാലത്ത് ശരീരത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ പടവലങ്ങ സഹായിക്കും. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.. ഇത് പല രോഗങ്ങളേയും അകറ്റി നിറുത്തുകയും ചെയ്യുന്നു.

പടവല ജ്യൂസ് കുടിക്കുന്നത് അമിത ഭക്ഷണം ഇല്ലാതാക്കുന്നതിന് സഹായിക്കും. പനിയുള്ളപ്പോഴും ശേഷവുമുളള അസ്വസ്ഥതകളെ ചെറുക്കാനും ഇവ സഹായിക്കുന്നു. കറികളിലും മറ്റും കൂടുതലായി പടവലങ്ങ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

Advertising
Advertising

പടവലങ്ങയുടെ ആന്റിബയോട്ടിക് ഗുണങ്ങള്‍ ശരീരത്തിന്റെ സമ്പൂര്‍ണ ആരോഗ്യത്തിന് ഉത്തമമാണ്. ഈ ഗുണങ്ങളുള്ളതിനാല്‍ പടവലങ്ങ കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉപകരിക്കും. വൈറസില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നു. പടവലങ്ങയിലെ ജലാംശം ശരീരത്തിന് തണുപ്പും കുളിര്‍മ്മയും നല്‍കുന്നു. 95 ശതമാനം ജലാംശമാണ് പടവലങ്ങയിലുള്ളത്.

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മ സൌന്ദര്യം വര്‍ധിപ്പിക്കാനും പടവലങ്ങ ഉത്തമമാണ്. അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. 100 ഗ്രാം പടവലങ്ങയില്‍ ഏകദേശം 2 ഗ്രാം ഭക്ഷണനാരുകള്‍ അടങ്ങിയിട്ടുണ്ട്. ദഹിക്കാത്ത നാരുകളായതിനാല്‍ മലബന്ധം ഒഴിവാക്കാനുള്ള കഴിവ് പടവലങ്ങയ്ക്കുണ്ട്. ശരീരത്തില്‍ നിന്ന് നീര് കുറയ്ക്കാന്‍ സഹായിക്കുമെന്നതിനാല്‍ മൂത്രവിസര്‍ജ്ജനത്തിന്റെ തോത് സുഗമമാക്കാനും പടവലങ്ങ കഴിക്കുന്നത് നല്ലതാണ്.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിക്കുന്നതിലും ഇവ വലിയ പങ്കുവഹിക്കുന്നു. രക്തസമ്മര്‍ദ്ദം സന്തുലനാവസ്ഥയിലാക്കുകയും ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പടവലങ്ങയില്‍ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ മിനറലുകള്‍ ശരീരത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്നു.

പടവലങ്ങ ഒരു വിഷഹാരി കൂടിയാണ്. വിഷാംശത്തെ പുറന്തള്ളി ശരീരത്തെ ക്ലീന്‍ ചെയ്യാന്‍ പടവലങ്ങ സഹായിക്കുന്നു. ശരീരത്തെ വിഷമില്ലാതാക്കാന്‍ സഹായിക്കുന്ന പടവലങ്ങയ്ക്ക് ഒരു പരമ്പരാഗത മരുന്നിന്റെ സ്ഥാനം കൂടിയുണ്ട്.

കടും പച്ച നിറമുള്ള പടവലങ്ങ ഒഴിവാക്കി ഇളംപച്ച നിറമുള്ളതും മൃദുവായതും എന്നാല്‍ ഉറപ്പുള്ളതും നോക്കി വാങ്ങുക. ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ പ്ലാസ്റ്റിക് കവറിനകത്ത് സൂക്ഷിക്കുക.

Tags:    

Similar News