തൊണ്ടവേദന പമ്പ കടക്കും; ഇതാ ചില പൊടിക്കൈകള്‍
ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കാം. ഇത് ചെറുചൂടോടെ കുടിയ്ക്കുന്നതാണ് നല്ലത്
Update: 2019-03-20 04:57 GMT
പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദന. തണുത്ത സാധനങ്ങള്‍ കഴിച്ചാലോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ തൊണ്ടവേദന വരാം. മെഡിക്കല്‍ സ്റ്റോറുകളില്‍ കിട്ടുന്ന ഗുളികകള്‍ വാങ്ങി ഉപയോഗിക്കുന്നതിനെക്കാള്‍ ചെറിയ നാട്ടുവൈദ്യത്തിലൂടെ തൊണ്ട വേദന മാറും. ഇതാ ചില പൊടിക്കൈകള്‍
- ചെറുചൂടുള്ള ഉപ്പുവെള്ളം ഇടയ്ക്കിടെ ഗാര്‍ഗിള്‍ ചെയ്യുന്നതു ഗുണം നല്‍കും.
- ഉലുവ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കാം. ഇത് ചെറുചൂടോടെ കുടിയ്ക്കുന്നതാണ് നല്ലത്.
- ചെറുനാരങ്ങ മുറിയ്ക്കുക. ഇതില്‍ അല്‍പം ഉപ്പ്, കുരുമുളകുപൊടി എന്നിവ തേക്കുക. ഇത് ഒരു സ്പൂണ്‍ കൊണ്ട് നല്ല പോലെ അമര്‍ത്തി ചെറുനാരയ്ക്കുള്ളിലേക്കാക്കുക. ഒരു തവയില്‍ വച്ച് ചെറുനാരങ്ങ അല്‍പം ചൂടാക്കുക. ചൂടാറിക്കഴിഞ്ഞാല്‍ ഇതിന്റെ നീര് അല്‍പാല്‍പമായി കുടിയ്ക്കാം.
- വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്. ഇതിന്റെ നീര് അണുബാധ കുറയ്ക്കാന്‍ സഹായിക്കും.
- തുളസിയിലകള്‍ കടിച്ചു ചവച്ചു കഴിയ്ക്കുക. ഇതിന്റെ നീര് തൊണ്ടവേദനയ്ക്കു നല്ലതാണ്
- മൈലാഞ്ചി ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ വെള്ളം ചെറുചൂടോടെ ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടവേദനയ്ക്കു മാത്രമല്ലാ, ചുമയും ജലദോഷവും മാറാനും നല്ലതാണ്. .
- ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തില്‍ അല്‍പം തേനൊഴിച്ചു കുടിയ്ക്കുക. ഇത് തൊണ്ടവേദന മാറ്റും. വൈറ്റമിന്‍ ബി, സി എന്നിവ കൂടുതല്‍ കഴിയ്ക്കുക. വൈറ്റമിന്‍ ബി അണുബാധ ചെറുക്കാന്‍ നല്ലതാണ്. വൈറ്റമിന്‍ സി പ്രതിരോധ ശേഷി നല്‍കും.
- കല്‍ക്കണ്ടം, ചെറിയുള്ളി, കുരുമുളക് എന്നിവ ചതച്ച് ഇതിന്റെ നീര് അല്‍പാല്‍പമായി ഇറക്കുന്നതും ഗുണം ചെയ്യും.
- ചൂടുപാലില്‍ അല്‍പം മഞ്ഞള്‍പ്പൊടി കലക്കി കുടിയ്ക്കുന്നതും നല്ലതാണ്.