ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായി ഇരിക്കണോ? ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ
ചില ഭക്ഷണങ്ങള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തിയാല്‍ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാം.
ജോലിത്തിരക്ക് മൂലം കൃത്യമായി ഭക്ഷണം കഴിക്കാന്‍ പോലും പലര്‍ക്കും സാധിക്കാറില്ല. ഒരു ഗ്ലാസ് പാലോ, അതുമല്ലെങ്കില്‍ ഒരു കഷണം ബ്രഡ് കൊണ്ടോ വിശപ്പടക്കുന്നവരാണ് മിക്കവരും. എന്നാല്‍ വയറ് നിറയെ ഭക്ഷണം കഴിച്ചാലും ചിലര്‍ക്ക് ഒരു ഉന്‍മേഷക്കുറവ് അനുഭവപ്പെടാറുണ്ട്. ചില ഭക്ഷണങ്ങള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തിയാല്‍ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാം.
മുട്ട
മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ബിയുടെ കലവറയാണ്. കൂടാതെ എല്ലിന്റെയും പല്ലിന്റെയും ബലം ഉറപ്പു വരുത്തുന്ന വിറ്റാമിൻ ഡിയും ഇതിൽ അടങ്ങിയിരിക്കുന്നു.
കോഫി
വളരെപ്പെട്ടെന്ന് ഊർജം പ്രദാനം ചെയ്യാൻ കഴിയുന്ന ഒരു പാനീയമാണ് കോഫി. ക്ഷീണിച്ചു തളർന്നിരിക്കുന്നവർക്ക് പെട്ടെന്ന് ഊർജം പ്രദാനം ചെയ്യാൻ കോഫിയിലെ കഫീനു കഴിയും.
സോയാബീൻ
വിറ്റാമിൻ ബി കൊണ്ടു സമൃദ്ധമായ സോയാബീൻ ശരീരത്തിനു പല തരത്തിലും പ്രയോജനം ചെയ്യും. കോപ്പറും ഫോസ്ഫറസും ശരീരത്തിന് പ്രദാനം ചെയ്യാനും ഈ ഭക്ഷണത്തിനാകും.
വെള്ളം
ശരീരത്തിനു ഊർജം നൽകാൻ കഴിയുന്ന ഒന്നാണ് ശുദ്ധമായ വെള്ളം. നിർജലീകരണം ശരീരത്തിലെ ഊർജത്തെ നശിപ്പിക്കാൻ സാധ്യതയുണ്ട്. അത് ഇല്ലാതെയാക്കാൻ വെള്ളം കുടിക്കുന്നതിലൂടെ കഴിയും. ശരീരത്തിലെ മെറ്റബോളിസം നിലനിർത്താനും കഴിയും.
മത്തങ്ങാക്കുരു
പ്രോട്ടീൻ, മാംസ്യം, നാരുകൾ തുടങ്ങിയവയുടെ സ്രോതസാണ് മത്തങ്ങയുടെ കുരു. ഇതിലടങ്ങിയിരിക്കുന്ന മാംഗനീസ്, മഗ്നീഷ്യം, സിങ്ക് എന്നിവ ഊർജ്ജത്തിന്റെ ഉറവിടങ്ങളാണ്.