കുമ്പളങ്ങിയെ വിട്..ഇനി കുറച്ച് കുമ്പളങ്ങാ വിശേഷങ്ങള്‍ കേള്‍ക്കാം

പല രോഗങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് കുമ്പളങ്ങ

Update: 2019-05-08 06:27 GMT

വലിയ വളപ്രയോഗങ്ങളോ പരിചരണമോ ഇല്ലാതെ വളരുന്ന വള്ളിച്ചെടിയാണ് കുമ്പള. ഇതിന്റെ കായ് ഫലമായ കുമ്പളങ്ങ ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറയാണ്. പല രോഗങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് കുമ്പളങ്ങ.

കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി ഉപയോഗിക്കാം. കുമ്പളങ്ങയുടെ കുരുവുള്ള നടുഭാഗം ആണ് ജ്യൂസ് അടിക്കാന്‍ ആയി എടുക്കേണ്ടത്. തുടര്‍ച്ചയായി ഇത് ഉപയോഗിക്കുന്നത് അമിതവണ്ണം ഇല്ലാതാക്കും. തൈറോയ്ഡിനുള്ള പരിഹാര മാര്‍ഗവും കൂടെയാണ് കുമ്പളങ്ങ. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കുന്നു. കുമ്പളങ്ങ കഴിയ്ക്കുകയോ കുമ്പളങ്ങ ജ്യൂസ് കുടിക്കുകയോ ചെയ്യാം.

Advertising
Advertising

വൃക്ക- മൂത്രാശയ രോഗങ്ങള്‍ക്കും കുമ്പളങ്ങ വളരെ നല്ലതാണ്. കുമ്പളങ്ങ വൃക്കയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. വൃക്കരോഗങ്ങള്‍ ഉള്ളവര്‍ ഒരു നുളളു തഴുതാമയില, രണ്ടു നുളളു ചെറൂള ഇല എന്നിവ 5 ഔണ്‍സ് കുമ്പളങ്ങാനീരില്‍ അരച്ച് വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്. മൂലക്കുരു അധികം ആരും പുറത്തുപറയാറില്ല. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് കുമ്പളങ്ങ. വയറിന്റെ ആരോഗ്യത്തിനും കുമ്പളങ്ങ വളരെ നല്ലതാണ്. ഇതിനായി കുമ്പളങ്ങ വേവിക്കുക അതില്‍ ശര്‍ക്കരയും ചേര്‍ത്തു കഴിയ്ക്കുന്നത് മൂലക്കുരുവിന്റെ ഉത്തമ പ്രതിവിധിയാണ്.

ദഹന പ്രശ്നങ്ങള്‍ക്ക് ഉത്തമമാണ് കുമ്പളങ്ങ. ദഹനവുമായ ബന്ധപ്പെട്ട വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്കും വിര ശല്യത്തിനുമെല്ലാം കുമ്പളങ്ങ ഏറെ നല്ലതാണ്. കുമ്പളത്തിന്റെ ഇല പിഴിഞ്ഞു നീരെടുത്തു കുടിയ്ക്കുന്നത് വയറിളക്കം, ഛര്‍ദി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

Tags:    

Similar News