പുകവലി കൊല്ലുന്നത് നിങ്ങളെ മാത്രമല്ല, നിങ്ങള്‍ക്കൊപ്പമുള്ളവരെ കൂടിയാണ്; ഇന്ന് ലോക പുകയില വിരുദ്ധ ദിനം 

ഇന്ത്യയിലെ യുവാക്കളില്‍ നാൽപ്പത് ശതമാനത്തോളം പേർ ഇത്തരം നിഷ്ക്രിയ പുകവലിക്ക് ഇരയാകേണ്ടിവരുന്നുവെന്നാണ് കണക്കുകൾ.

Update: 2019-05-31 03:37 GMT

പുകവലിയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് പുകവലിക്കുന്നവർ മാത്രമല്ല,അവര്‍ക്കൊപ്പമുള്ളവര്‍ കൂടിയാണ്. ഇന്ത്യയിലെ യുവാക്കളില്‍ നാൽപ്പത് ശതമാനത്തോളം പേർ ഇത്തരം നിഷ്ക്രിയ പുകവലിക്ക് ഇരയാകേണ്ടി വരുന്നുവെന്നാണ് കണക്കുകൾ. കൂടാതെ സ്ത്രീകളും കുട്ടികളുമെല്ലാം നിഷ്ക്രിയ പുകവലിയുടെ ഭാഗമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്.

Full View

സമൂഹം നേരിടുന്ന ഏറ്റവും വലിയൊരു വിപത്താണ് പാസീവ് സ്മോക്കിംഗ് അഥവാ നിഷ്ക്രിയ പുകവലി. മറ്റൊരാളുടെ സിഗരറ്റിന്‍ തുമ്പത്തുനിന്നും വരുന്ന പുക ശ്വസിക്കുന്നത്, പുകവലിക്കുന്നവരെക്കാള്‍ അപകടമാണ്. ഇങ്ങിനെ പുകവലിക്കുന്നവരുമായുള്ള സഹവാസത്തിലൂടെ മറ്റുള്ളവർക്കും മാരക രോഗങ്ങൾ പിടികൂടുന്നു എന്നതാണ് ഇതിന്റെ അനന്തരഫലം.

4000 ത്തോളം കെമിക്കലുകളും കാര്‍ബണ്‍ മോണോക്സൈഡ് അടക്കം 150 ലധികം മാരകവിഷങ്ങളുമാണ് പുകവലിക്കാര്‍ സമൂഹത്തിന് സംഭാവന ചെയ്യുന്നത്. രണ്ടു മാസത്തിനും അഞ്ചു വയസ്സിനും ഇടയിലുള്ള 38 ശതമാനം കുഞ്ഞുങ്ങള്‍ വീടുകളിലെ പാസീവ് സ്മോക്കിംഗിന്റെ ഇരകളാണെന്നാണ് പഠന റിപ്പോർട്ടുകൾ. പുകവലിക്കാരുമായുള്ള സഹവാസം കുറയ്ക്കുക, പൊതുഇടങ്ങളിലെ പുകവലി നിരോധന നിയമം കര്‍ക്കശമാക്കുക തുടങ്ങിയവയാണ് നിഷ്ക്രിയ പുകവലിയെ തടയാനുള്ള മാർഗങ്ങൾ.

Tags:    

Similar News