പനിക്കൊപ്പം ഈ ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ ശ്രദ്ധിക്കുക...
പ്രളയകാലമാണ് കടന്നു പോയത്. ആയതിനാല്‍ സാധാരണ പനി മുതല്‍ ടൈഫോയിഡ് വരെയുള്ള എല്ലാതരം പനികളെയും സൂക്ഷിക്കേണ്ടിയിരിക്കുന്നു
പ്രളയകാലമാണ് കടന്നു പോയത്. ആയതിനാല്‍ സാധാരണ പനി മുതല്‍ ടൈഫോയിഡ് വരെയുള്ള പനികളെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. സാധാരണ പനികള്‍ മൂന്നോ നാലോ ദിവസത്തില്‍ ശരിയാവുമെങ്കില്‍ മറ്റ് പനികള്‍ അങ്ങനെയല്ല. ആയതിനാല്‍ പനിക്കൊപ്പം ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക.
ഡങ്കിപ്പനി
മൂന്ന് ദിവസം കഴിഞ്ഞിട്ടും കടുത്ത പനി തുടരുകയും ശരീരവേദന, കണ്ണ് ചുവന്ന് തടിക്കുക, കൈകാല്‍ കഴപ്പ് എന്നിവയുണ്ടെങ്കില്‍ ഡങ്കിപ്പനി സംശയിക്കാവുന്നതാണ്.
- കൊതുകിലൂടെ പരക്കുന്ന രോഗമായതിനാല്‍ കൊതുകുകള്‍ക്ക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതായിരിക്കം പ്രാധമികമായി ചെയ്യേണ്ടത്.
- വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കാതിരിക്കുക.
- വെള്ളം ഒഴുക്കികളയാന്‍ മാര്‍ഗമില്ലെങ്കില്‍ മണ്ണെണ്ണ, പെട്രോള്‍ മുതലായവ ഒഴിക്കുക.
- കൊതുകുവല ഉപയോഗിക്കുക
മലമ്പനി
പനിക്കൊപ്പം വിറയല്‍ കൂടിയുണ്ടെങ്കില്‍ മലമ്പനി സംശയിക്കാം. ആദ്യ വിറയലിന് ശേഷം ശരീരം വിയര്‍ക്കുകയും പനി കൂടുകയുമാണ് അതിന്‍റെ പ്രധാന ലക്ഷണം. പ്രതിരോധിക്കാനായി കൊതുകുകടി ഒഴിവാക്കുകയും അത് വളരാനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്യുക.
എലിപ്പനി
പനിയോടൊപ്പം ശരീര വേദന, കൈകാല്‍ കഴപ്പ്, മൂത്രതടസം എന്നിവയുണ്ടെങ്കില്‍ എലിപനി സംശയിക്കാം. കെട്ടിക്കിടക്കുന്നതോ അല്ലാത്തതോ ആയ വെള്ളത്തില്‍ കലരുന്ന എലി മൂത്രത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. മലിന ജലവുമായി സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം.
ടൈഫോയിഡ് ലക്ഷണങ്ങള്‍
പനി തന്നെയാണ് പ്രധാന ലക്ഷണം. ജലത്തിലൂടെയാണ് ഇത് പടരുന്നത്. മലിന ജലവുമായി സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. ആഹാരം പാകം ചെയ്യുന്നത് ശുദ്ധ ജലത്തിലാണെന്ന് ഉറപ്പ് വരുത്തുക.