ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറഞ്ഞാല്‍?
ശരിയായ വ്യായാമം ഇല്ലാത്തതും വെയില്‍ ശരിയായ അളവില്‍ ശരീരത്തിന് ലഭിക്കാത്തതും ഇതിന് പ്രധാന കാരണമാണ്
ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ കുറവ് കാരണം നിരവധി രോഗങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പണ്ടെല്ലാം നാല്‍പത് വയസിന് ശേഷം മാത്രം കണ്ടുവരുന്ന വൈറ്റമിന്‍ ഡിയുടെ കുറവ് ഇപ്പോള്‍ കുട്ടികള്‍ മുതല്‍ കണ്ടുതുടങ്ങുന്നു. ഇതിന് ഒരു പരിധി വരെ കാരണം നമ്മുടെ ജീവിത ശൈലി തന്നെയാണ്. ശരിയായ വ്യായാമം ഇല്ലാത്തതും വെയില്‍ ശരിയായ അളവില്‍ ശരീരത്തിന് ലഭിക്കാത്തതും ഇതിന് പ്രധാന കാരണമാണ്.
മറ്റു വൈറ്റമിനുകളെ മരുന്നും ആഹാരവും നല്‍കുമ്പോള്‍ ഡി വൈറ്റമിന്‍ നമ്മുടെ ശരീരം തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് കിരണങ്ങളുടെ സഹായത്തോടെ നമുക്ക് ഇത് എളുപ്പം ലഭിക്കും. എല്ലുകളുടെ ബലത്തിന് കാല്‍സ്യവും ഫോസ്ഫറസും വേണ്ടമെങ്കിലും അവയെ വലിച്ചെടുക്കാന്‍ വൈറ്റമിന്‍ ഡി വേണം. രാവിലെയും വൈകുന്നേരവും അര മണിക്കൂര്‍ വീതമെങ്കിലും വെയില്‍ കൊള്ളണം. കുട്ടികളെ വൈകുന്നേരത്തെ ഇളം വെയില്‍ മാറാത്ത നേരത്ത് പുറത്ത് കളിക്കാന്‍ വിടുകയും വേണം.
പാല്‍, മുട്ടയുടെ ഉണ്ണി, കോഡ് ലിവര്‍ എന്നിവയിലും വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുക, ചൂര മത്സ്യം കറി വച്ചു കഴിക്കുന്നതും നല്ലതാണ്. സ്ട്രോബറി, മാതളനാരങ്ങ, കീവി എന്നീ പഴങ്ങളും വൈറ്റമിന്‍ ഡിക്ക് നല്ലതാണ്. വൈറ്റമിന്‍ ഡി ടാബ്ലെറ്റ്സ് ലഭ്യമാണ്. എങ്കിലും ഭക്ഷണത്തിലൂടെയും വെയില്‍ കൊണ്ടും വേണം വൈറ്റമിന്‍ ഡി ലഭിക്കാന്‍.