ടെന്‍ഷന്‍ കുറയ്ക്കാന്‍ ടിബറ്റന്‍ സിങ് ബൗള്‍സ്
ടെന്‍ഷന്‍ അകറ്റാനും രോഗശാന്തിക്കുമൊല്ലാമുള്ള കഴിവ് ഇവക്കുണ്ടെന്നാണ് പറയപ്പെടുന്നത്
ദിവസും നൂറു കണക്കിന് പ്രശ്നങ്ങള്‍ കൊണ്ട് സമ്മര്‍ദ്ദമനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. ജോലി ഭാരവും സാമ്പത്തിക പ്രശ്നങ്ങളുമൊല്ലാം കൊണ്ട് പലപ്പോഴും ശരിക്കൊന്ന് ഉറങ്ങാന്‍ പോലും പലര്‍ക്കും സധിക്കാറില്ല. എന്നാല്‍ അത്തരക്കാര്‍ക്ക് തൊല്ലൊരാശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്. ടിബറ്റൻ സിങ്ങിങ് ബൌള്‍സ്' എന്ന് കേട്ടിട്ടുണ്ടോ? ഒരു തരം സൌണ്ട് ബെല്ലുകളാണിവ.
ഇതില്‍ തട്ടുമ്പോള്‍ ആഴത്തിലുള്ള മുഴക്കങ്ങള്‍ കേള്‍ക്കാം 'ഹിമാലയൻ പാത്രങ്ങൾ' എന്നും ഇവ അറിയപ്പെടുന്നു. ടെന്‍ഷന്‍ അകറ്റാനും രോഗശാന്തിക്കുമൊല്ലാമുള്ള കഴിവ് ഇവക്കുണ്ടെന്നാണ് പറയപ്പെടുന്നത്. ബുദ്ധ സന്യാസിമാർ ധ്യാന പരിശീലനത്തിനായി വളരെക്കാലമായി ഉപയോഗിക്കുന്നവയാണ് ഈ പാത്രങ്ങള്‍. സന്യാസിമാരെ കൂടാതെ, മ്യൂസിക് തെറാപ്പിസ്റ്റുകൾ, മസാജ് തെറാപ്പിസ്റ്റുകൾ, യോഗ തെറാപ്പിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ളവരും ചികിത്സയ്ക്കിടെ ഈ പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ഈ പാത്രങ്ങളില്‍ നിന്നും പുറത്തു വരുന്ന വൈബ്രേഷനുകൾ സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ ശരീരത്തിനെ പോസിറ്റീവാക്കി നിലനിര്‍ത്തുന്നുവെന്നും രോഗ ശേഷിയെ ഉത്തേജിപ്പിക്കാനും മസതിഷ്ക തരംഗങ്ങളില്‍ ഗുണം വരുത്താനും സാധിക്കുമെന്നും ചിലര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇത്തരം അവകാശ വാദങ്ങളെ പിന്തുണക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും തന്നെ ഇതു വരെയില്ല.