പേശികളിലെ വേദന മാറ്റാന്‍ തീ കൊണ്ട് ഉഴിച്ചില്‍
അബ്ദുള്‍ റഹീം സയീദാണ് തീ കൊണ്ട് രോഗികളെ ചികിത്സിക്കുന്നത്. പേശീ വേദനയുമായി തന്റെ അടുത്ത് വരുന്ന രോഗികളെ സയീദ് ചികിത്സിക്കുന്നത് തീ കൊണ്ടാണ്.
തീ കൊണ്ട് ഉഴിച്ചില്‍ നടത്താനാകുമോ ? പൊള്ളില്ലേ? പൊള്ളില്ലെന്ന് മാത്രമല്ല, ചികിത്സക്ക് ഫലമുണ്ടാകും എന്ന് തെളിയിക്കുകയാണ് ഈജിപ്തിലെ ഒരു ഉഴിച്ചില്‍ വിദഗ്ധന്‍. പേശികളിലെ വേദനകള്‍ മറികടക്കാന്‍ ഈജിപ്തുകാരനായ ഉഴിച്ചില്‍ വിദഗ്ധന്റെ രീതിയാണ് ഈ തീ ചികിത്സ.
അബ്ദുള്‍ റഹീം സയീദാണ് തീ കൊണ്ട് രോഗികളെ ചികിത്സിക്കുന്നത്. പേശീ വേദനയുമായി തന്റെ അടുത്ത് വരുന്ന രോഗികളെ സയീദ് ചികിത്സിക്കുന്നത് തീ കൊണ്ടാണ്. അസുഖം ഭേദമാകുന്നതോടെ രോഗികളും ഹാപ്പി. രോഗിയുടെ പുറത്ത് പല അടുക്കുകളായി വെച്ച ടവലുകളുടെ പുറത്താണ് തീ കൊണ്ടുള്ള ചികിത്സ. ടവ്വലിന് പുറത്ത് കുറച്ച് ആല്‍ക്കഹോള്‍ പുരട്ടുന്നു. പിന്നെ തീ കൊളുത്തല്‍. ഫാരോനിക് എന്ന പ്രാചീന രീതിയാണ് ഇത്. ഫ്ലെറി മസാജ് എന്നാണ് ഇതിന് സയീദ് നല്‍കിയ വിശേഷണം. രക്ത സമ്മര്‍ദവും കിഡ‍്നി രോഗവുമുള്ളവരില്‍ ഇദ്ദേഹം ഈ രീതി ഉപയോഗിക്കാറില്ല. ഇതുപോലെ ചികിത്സിക്കുന്നവരില്‍ നിന്നാണ് സയീദ് ഈ വിദ്യ പഠിച്ചത്.