അധികം സോപ്പിടണ്ട; നിങ്ങളുടെ ചര്‍മ്മത്തിന് അതിഷ്ടമല്ല

സോപ്പുകള്‍ പലതുണ്ടെങ്കിലും അത് തെരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്

Update: 2019-09-23 05:50 GMT

ദൈനംദിന ശീലങ്ങളുടെ കാര്യത്തില്‍ കുറച്ചൊരു കടുപിടിത്തമുള്ളവരാണ് മലയാളികള്‍. പ്രത്യേകിച്ചും കുളിയുടെ കാര്യത്തില്‍. രണ്ട് നേരവും കുളിക്കാന്‍ സാധിച്ചാല്‍ ശരീരം അത്രയും വൃത്തിയായിരിക്കും എന്ന വിചാരമുള്ളവരാണ് നമ്മളില്‍ പലരും. ആദ്യകാലത്ത് പയറ് പൊടി പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് ദേഹശുദ്ധി വരുത്തിയിരുന്നതെങ്കില്‍ ഇന്ന് വിപണിയില്‍ കിട്ടുന്ന പല തരം സോപ്പുകള്‍ ആ സ്ഥാനം ഏറ്റെടുത്തുകഴിഞ്ഞു.

പാലും തേനും കൊണ്ടുണ്ടാക്കിയ സോപ്പ് മുതല്‍ വില കൂടിയ സുഗന്ധ ദ്രവ്യങ്ങള്‍ ചേര്‍ത്തിട്ടുള്ള സോപ്പുകള്‍ ഉണ്ടെന്നാണ് പരസ്യങ്ങള്‍ പറയുന്നത്. സോപ്പുകള്‍ പലതുണ്ടെങ്കിലും അത് തെരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

Advertising
Advertising

സോപ്പ് തെരഞ്ഞെടുന്ന സമയത്ത് പി എച്ച്‌ മൂല്യം ആറ് മുതല്‍ ഏഴ് വരെയുള്ള സോപ്പാണോയെന്ന കാര്യം ആദ്യം ഉറപ്പുവരുത്തണം. മാത്രമല്ല, സോപ്പ് ചര്‍മത്തില്‍ നേരിട്ട് തേയ്ക്കാതെ കൈകളില്‍ പതപ്പിച്ചായിരിക്കണം ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മത്തിന്‍റെ മൃദുത്വം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.

മുഖക്കുരു ഉള്ളവര്‍ അത് കഴുകാന്‍ മെഡിക്കല്‍ സോപ്പുകളോ, ലിക്വിഡുകളോ ആണ് ഉപയോഗിക്കേണ്ടത്. കുളി കഴിഞ്ഞ ശേഷം എണ്ണ അടിസ്ഥാനമാക്കിയുള്ള ക്രീമുകള്‍, ബോഡി ഓയിലുകള്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് പുരട്ടുന്നത് ഉത്തമമാണ്. അന്‍പതു വയസു കഴിഞ്ഞവര്‍ സോപ്പ് അധികം ഉപയോഗിക്കരുതെന്നും പഠനങ്ങള്‍ പറയുന്നു.

Tags:    

Similar News