പ്രവാസികൾക്കിടയിൽ വർധിക്കുന്ന ഹൃദയാഘാതം; വില്ലനാകുന്നത് തെറ്റായ ജീവിത ശൈലി

ജോലിത്തിരക്കുകൾക്കിടയിൽ പ്രഭാത ഭക്ഷണം ഒഴിവാക്കൽ, നേരത്തിന് ഭക്ഷണം കഴിക്കാതിരിക്കൽ, ഫാസ്റ്റ് ഫുഡുകളെ ആശ്രയിക്കൽ എന്നിവ പ്രവാസികൾക്കിടയിൽ വ്യാപകമാണ്.

Update: 2019-09-28 04:25 GMT

ഹൃദയത്തിന്റെ താളം തെറ്റിക്കുന്ന രീതിയിലുള്ള ജീവിതശീലങ്ങൾ പ്രവാസികൾക്കിടയിൽ ഹൃദ്രോഗങ്ങള്‍ വര്‍ധിപ്പിക്കുകയാണ് . ജീവിതശൈലിയിൽ ശരിയായ മാറ്റം വരുത്തുകയും ഭക്ഷണ ശീലങ്ങൾ ക്രമപ്പെടുത്തുകയും ചെയ്താൽ ഹ്യദയ രോഗങ്ങളെ ചെറുക്കാൻ കഴിയുമെന്നാണ് മെഡിക്കൽ വിദഗ്ദരുടെ വിലയിരുത്തൽ. പ്രവാസികൾക്കിടയിൽ ക്രമാതീതമായി വർധിക്കുന്ന അകാലമരണങ്ങൾക്ക് പലപ്പോഴും കാരണമാകുന്നത് ഹ്യദ്രോഗ ബാധയാണ്. ജോലിത്തിരക്കുകൾക്കിടയിൽ പ്രഭാത ഭക്ഷണം ഒഴിവാക്കൽ, നേരത്തിന് ഭക്ഷണം കഴിക്കാതിരിക്കൽ, ഫാസ്റ്റ് ഫുഡുകളെ ആശ്രയിക്കൽ എന്നിവ പ്രവാസികൾക്കിടയിൽ വ്യാപകമാണ്.

Full View

ദീർഘ നേരമുള്ള ജോലിയും മാനസിക സമ്മർദവും പ്രവാസികളുടെ കൂടെ തന്നെയുണ്ട്. എങ്കിലും ഹ്യദയത്തെ സംരക്ഷിക്കാൻ ജീവിതശീലങ്ങളിൽ മാറ്റം വരുത്തിയേ തീരൂ എന്നാണ് മെഡിക്കൽ വിഗഗ്ദർ നൽകുന്ന മുന്നറിയിപ്പ്.

Tags:    

Similar News