ഒറ്റപ്പെടലും തൊഴില്‍ പ്രശ്നങ്ങളും പ്രവാസികളെ സമ്മര്‍ദ്ദത്തിലാക്കുന്നു

ശരിയായ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നത് മനസിന്റെ സംഘർഷങ്ങൾ കുറക്കാൻ സഹായിക്കുമെന്ന് മാനസികാരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു

Update: 2019-10-09 05:51 GMT

നാടും വീടും വിട്ട് വിദൂരത്ത് കഴിയേണ്ടി വരുന്നതിന്റെ മാനസിക പിരിമുറുക്കമനുഭവിക്കുന്നവരാണ് പ്രവാസികൾ. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോടൊപ്പം സാമൂഹികാവസ്ഥകളുടെ സമ്മർദ്ദങ്ങളും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കാറുണ്ട്. ശരിയായ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നത് മനസിന്റെ സംഘർഷങ്ങൾ കുറക്കാൻ സഹായിക്കുമെന്ന് മാനസികാരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

Full View

തൊഴിലിടത്തിനും താമസ സ്ഥലത്തിനുമിടയിലുള്ള യാന്ത്രികമായ ജീവിതക്രമമാണ് പ്രവാസികളുടെത്. സ്വന്തം വിഷമങ്ങൾ ആരുമായും പങ്കുവെക്കാൻ കഴിയാത്ത ഒറ്റപ്പെട്ട സാഹചര്യം അവരെ പലപ്പോഴും മാനസിക സമ്മർദത്തിലാഴ്ത്തുന്നു. തന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങൾക്കും ഉയരുന്ന ജീവിതച്ചെലവിനും അനുസ്യതമായി വരുമാനം കണ്ടെത്താൻ കഴിയാതെ വരുമ്പോഴുള്ള അസ്വസ്ഥതകളും പ്രവാസികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. സ്വന്തം സാഹചര്യങ്ങളെ മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്ത് സാമ്പത്തിക ഭാരവും കടബാധ്യതയും വരുത്തിവെക്കുന്നത് ഒഴിവാക്കണമെന്ന് മനശാസ്ത്രജ്ഞനായ ഡോക്ടർ ജോൺ പനക്കൽ നിർദേശിക്കുന്നു.

ജോലിയും വരുമാനവുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങൾ കുടുംബാംഗങ്ങളെ പറഞ്ഞ് മനസിലാക്കുക, വരവിനനുസരിച്ച് ചെലവ് ക്രമപ്പെടുത്തുക, സന്തുലിതമായ ജീവിത വീക്ഷണം സ്വീകരിക്കുക എന്നിവയും പ്രവാസികളുടെ മാനസിക സമ്മർദത്തെ ചെറുക്കാനുള്ള മാർഗങ്ങളായി മാനസികാരോഗ്യരംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News