ദിവസവും ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍....
ഉണക്കമുന്തിരി രാത്രി വെള്ളത്തിലിട്ടു കുതിര്‍ത്തി ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയാണ്
ഡ്രൈ ഫ്രൂട്ട്സുകളില്‍ പെട്ടെന്ന് ലഭ്യമാകുന്ന താരതമ്യേന വിലക്കുറവുള്ള ഒന്നാണ് ഉണക്കമുന്തിരി. ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഈ ഉണക്കമുന്തിരി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യകരമായ ഒന്നും. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടേയും ഉറവിടം കൂടിയാണിത്.
ഉണക്കമുന്തിരി തലേന്നു രാത്രി വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം രാവിലെ കുടിയ്ക്കാം.ഉണക്കമുന്തിരി രാത്രി വെള്ളത്തിലിട്ടു കുതിര്‍ത്തി ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതു കൂടാതെ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളവും രാവിലെ വെറുവയറ്റില്‍ കുടിയ്ക്കാം.
2 കപ്പു വെള്ളം തിളപ്പിച്ച് വാങ്ങി വച്ച് 150 ഗ്രാം ഉണക്കമുന്തിരി ഇതില്‍ ഇട്ടു വയ്ക്കുക. രാത്രി മുഴുവന്‍ ഇത് ഇതേ രീതിയില്‍ തന്നെ ഇട്ടു വയ്ക്കണം. പിറ്റേന്നു രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് ചെറുതായി ചൂടാക്കി വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് കുടിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം പ്രാതല്‍ കഴിയ്ക്കാം. ഇതല്ലെങ്കില്‍ ഒരു കപ്പു വെള്ളത്തില്‍ അല്‍പം ഉണക്കമുന്തിരി രാത്രിയിട്ടു വച്ച് രാവിലെ ഇത് ചതച്ചിട്ട് ഈ വെള്ളവും മുന്തിരിയും കഴിയ്ക്കാം.
അല്ലെങ്കില്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഉണക്കമുന്തിരിയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.
അയേണിന്റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. അയേണ്‍ സിറപ്പിന് പകരം വയ്ക്കാവുന്ന ഒന്ന്. കൊച്ചുകുട്ടികള്‍ക്കു പോലും കുടിയ്ക്കാവുന്ന ഒന്ന്. വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഉണക്കമുന്തിരിയിട്ട വെള്ളം ശരീരത്തിലെ രക്തത്തിന്റെ അളവും കൂട്ടും. അനീമിയ പോലുള്ള അവസ്ഥയെങ്കില്‍ ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്. ഹീമോഗ്ലോബിന്‍ തോത് ഇവ വര്‍ദ്ധിപ്പിയ്ക്കുന്നു.
കിഡ്നിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. കിഡ്നി, മൂത്ര സംബന്ധമായ അണുബാധകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട ഇന്‍ഫെക്ഷനുകള്‍ക്കുമെല്ലാം വളരെ പ്രധാനപ്പെട്ട പരിഹാരമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം