ആസ്മയെ ഒഴിവാക്കാൻ 5 മാർഗങ്ങള്‍
ശ്വാസകോശസംബന്ധിയായ തീവ്രമായ രോഗമാണ് ആസ്തമ
പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ആസ്മ അല്ലെങ്കില്‍ ആസ്തമ. ശ്വാസകോശസംബന്ധിയായ തീവ്രമായ രോഗമാണ് ആസ്മ. എന്നാല്‍, രോഗം നേരത്തേ തന്നെ തിരിച്ചറിഞ്ഞാല്‍ ലളിതമായ യോഗാസനങ്ങളും ഭക്ഷണനിയന്ത്രണവും കൊണ്ട് ആസ്തമ മാറ്റാവുന്നതേയുള്ളൂ.
1.ചീര
സ്ഥിരമായി ചീര കഴിയ്ക്കുന്നത് എന്നന്നേക്കുമായി ആസ്തമയെ തുരത്താന്‍ ഉള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് അതിനാൽ ആസ്തമ രോഗികൾ ചീര ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചീരയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഇ കൂടാതെ ഉയർന്ന അളവിൽ ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി എന്നിവ ആസ്ത്മയെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ്.
2.ഇഞ്ചി
ഒരുപാട് ആരോഗ്യ മൂല്യങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ഔഷധമാണ് ഇഞ്ചി. ആസ്ത്മയെ പ്രതിരോധിക്കാൻ ഇഞ്ചി ഉത്തമാമായ ഒരു മരുന്നാണ്. അതുകൊണ്ട് തന്നെ ഇഞ്ചി ഭക്ഷണത്തില്‍ കൂടുതലായി ഉപയോഗിക്കുക.
3.അവക്കാഡോ
ആസ്തമയെ നിയന്ത്രിക്കാൻ കഴിയുന്ന ഒന്നാണ് ആവക്കാഡോ. ഗ്ലൂട്ടാത്തിയോണ്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ആസ്ത്മയെ പ്രതിരോധിയ്ക്കുന്നു. ഇതിൽ ധാരാളം ആന്റി ഓക്‌സിഡന്റുണ്ട്.
4.വെള്ളം
പലപ്പോഴും ആസ്ത്മയുടെ മൂല കാരണം എന്ന് പറയുന്നത് നിര്‍ജ്ജലീകരണമാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ആസ്ത്മ എന്ന് പറയുമ്പോള്‍ തന്നെ ശരീരം കൂടുതലായി വെള്ളത്തിന് ദാഹിക്കുന്നു എന്ന് മനസ്സിലാക്കുക.
5.പഴം
സാധാരണ നമ്മള്‍ കേള്‍ക്കാറുള്ളത് ആസ്ത്മയുള്ളവര്‍ പഴം കഴിയ്ക്കരുതെന്നാണ്. എന്നാല്‍ പഴത്തില്‍ പ്രകൃതിദത്തമായ രീതിയില്‍ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മയെ പ്രതിരോധിയ്ക്കും .