നീല നീല ചായകള്‍; കുടിച്ചു നോക്കൂ മുടിക്കും ചര്‍മ്മത്തിനും ഉത്തമം

പതിവായി ബ്ലൂടീ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുവാനും വിഷാദരോഗത്തെ ചെറുക്കുന്നതിനും സഹായിക്കും

Update: 2019-11-23 08:17 GMT

ഗ്രീന്‍ ടീ, ലെമണ്‍ ടീ, മസാല ടീ, ചെമ്പരത്തിച്ചായ വൈവിധ്യമാര്‍ന്ന ചായരുചികളിലേക്ക് ഇതാ മറ്റൊരാള്‍ കൂടി ബ്ലൂ ടീ അഥവാ നീലച്ചായ. നമ്മുടെ നാട്ടില്‍ സുലഭമായ നീല ശംഖുപുഷ്പങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ഈ ചായ ഇപ്പോള്‍ മലയാളിയുടെ ചായ നേരങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിന് ഇവന്‍ പുതുമുഖമാണെങ്കിലും വിയറ്റ്നാം, ബാലി, മലേഷ്യ, തായ് ലൻഡ് എന്നിവിടങ്ങളിൽ കാലങ്ങളായി ബ്ലൂ ടീ ഉപയോഗിച്ചു വരുന്നു. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും കഴിവുള്ള ധാരാളം ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് ബ്ലു ടീ അഥവാ നീല ചായ.

Advertising
Advertising

മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇത് ഉത്തമമാണ്. പതിവായി ബ്ലൂടീ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുവാനും വിഷാദരോഗത്തെ ചെറുക്കുന്നതിനും സഹായിക്കും.

ബ്ലൂ ടീയിൽ ധാരാളം കാറ്റകിൻസ് ഉണ്ട് ഈ ആന്റി ഓക്സിഡന്‍റുകൾ ശരീരത്തിലെ കൊഴുപ്പിനെ എരിയിച്ചു കളയുന്നു. അങ്ങനെ ശരീരത്തിന്‍റെ തൂക്കം കുറക്കാനും ബ്ലൂടീ സഹായകമാണ്. ബ്ലൂ ടീയിലടങ്ങിയിരിക്കുന്ന പോളിഫീനോൾസ് ടെപ്പ് 2 ഡയബറ്റീസ് വരാതെ തടയുന്നു. കൂടാതെ, ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.

Tags:    

Similar News