മുഖക്കുരുപ്പേടി വേണ്ട; കൗമാരക്കാർ അറിയാൻ ഇതാ മൂന്ന് വഴികൾ

സമ്മർദ്ദനില കുറയ്ക്കുന്നത് പല ശാരീരിക പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്

Update: 2022-12-01 17:16 GMT
Editor : banuisahak | By : Web Desk
Advertising

ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങള്‍ നേരിടുന്ന കാലമാണ് കൗമാരം. മുഖക്കുരു നിസാരമായ പ്രശ്നമായി കണക്കാക്കുന്നെങ്കിൽ വേണ്ട. ഒരല്പം ശ്രദ്ധിച്ചില്ലെങ്കിൽ മുഖക്കുരു പല ചർമ പ്രശ്നങ്ങൾക്കും വഴിവെച്ചേക്കാം. കൗമാരക്കാരിൽ മൂക്കിനും താടിക്കും ചുറ്റുമാണ് പ്രധാനമായും മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയുടേത് മാത്രമല്ല മാനസിക സമ്മർദ്ദത്തിന്റെയും സൂചനയാകാം. 

മുഖക്കുരു സാധാരണയായി എട്ട് വയസിനും പതിനെട്ട് വയസിനും ഇടയിലാണ് ഉണ്ടാകാറുള്ളത്. മുതിർന്നവരുടേതിൽ നിന്ന് വ്യത്യസ്തമാണ് കൗമാരക്കാരിലെ മുഖക്കുരു. ചർമത്തിൽ ഒരു പാട് പോലും അവശേഷിപ്പിക്കാതെ ഈ മുഖക്കുരുക്കൾ കടന്നുപോകും. വേഗം തന്നെ കുറയുകയും ചെയ്യും. കൗമാരക്കാരുടെ ശരീരം ഹോർമോണുകളുടെ സ്രവണം ഉൾപ്പെടെ വിവിധ മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഈ സമയത്ത് ചർമ്മത്തിലെ സ്വാഭാവിക എണ്ണയായ സെബം അമിതമായി ഉൽപാദിപ്പിക്കപ്പെടും. ഇതാണ് ചർമത്തിലെ സുഷിരങ്ങൾ അടയാനും മുഖക്കുരു രൂപപ്പെടാനും കാരണമാകുന്നത്. 

എളുപ്പത്തിൽ മുഖക്കുരു നിയന്ത്രിക്കാൻ മൂന്ന് വഴികളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം:-

സമ്മർദ്ദം നിയന്ത്രിക്കുക

പഠനം മൂലവും മറ്റും കുട്ടികൾ അനുഭവിക്കുന്ന സമ്മർദ്ദം ചെറുതല്ല. അവരുടെ സമ്മർദ്ദനില കുറയ്ക്കുന്നത് പല ശാരീരിക പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. സ്‌ക്രീൻ സമയം കുറയ്ക്കുന്നത് സമ്മർദ്ദം നിയന്ത്രിക്കാനും ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം നിർത്തിവെക്കുന്നത് ഗുണംചെയ്യും. നല്ല ഉറക്കം കിട്ടുന്നതിനൊപ്പം ചർമസംരക്ഷണത്തിനും ഇത് സഹായകമാകും. 

വ്യായാമം 

പഠനത്തിരക്കുകൾക്കിടെ ശരീരത്തിനും പ്രത്യേക ശ്രദ്ധവേണം. ശാരീരിക പ്രവർത്തനങ്ങൾക്ക് ഒഴിവുകഴിവുകൾ വേണ്ട. എല്ലാ ദിവസവും 60-90 മിനിറ്റ് വ്യായാമം ചെയ്യുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കായും മാറ്റിവെക്കുക. ദീർഘനേരം ഒരേയിരിപ്പ് ഇരിക്കുന്നത് ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നു. റോക്ക് ക്ലൈംബിംഗ്, സ്കീയിംഗ്, സ്കേറ്റിംഗ്, യോഗ, സൈക്ലിംഗ് എന്നിവ പരിശീലിക്കുന്നത് നല്ലതാണ്.

ഡയറ്റ്

ചിപ്‌സ്, കോളകൾ, ബിസ്‌ക്കറ്റുകൾ, എനർജി ഡ്രിങ്കുകൾ, ഏതെങ്കിലും തരത്തിലുള്ള പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. അങ്ങനെയെങ്കിൽ ചർമത്തിന്റെ പകുതി പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം കരോട്ടിൻ അഥവാ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് ആവശ്യമാണ്. ഡ്രൈ ഫ്രൂട്ട്, മത്തങ്ങ, ഇല വർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഉണങ്ങിയ ആപ്രിക്കോട്ട് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെയോ അത്താഴത്തിന് ശേഷമോ കഴിക്കാവുന്നതാണ്.

ഫാറ്റി ആസിഡുകൾ) അടങ്ങിയ ഇനങ്ങളാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട മറ്റൊന്ന്. പരിപ്പ്, നെയ്യ്, വെണ്ണ എന്നിവ കഴിക്കണം. ശൈത്യകാലത്ത് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ചക്കയും മധുരക്കിഴങ്ങും ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഇവ കൗമാരക്കാരുടെ ഹോർമോണുകളുടെ സുഗമമായ പരിവർത്തനം ഉറപ്പാക്കും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News