രാത്രിയില്‍ പല്ലുതേക്കാതെയാണോ ഉറങ്ങുന്നത്...? എങ്കില്‍ ഇതുകൂടി അറിഞ്ഞിരിക്കുക

ഉറക്കത്തിൽ ഉമിനീർ ഉൽപാദനം കുറയുന്നത് ബാക്ടീരിയ പെരുകാൻ ഇടയാക്കും

Update: 2023-12-31 10:46 GMT
Editor : Lissy P | By : Web Desk

രാവിലെ എഴുന്നേറ്റാൽ പല്ലുതേക്കണമെന്ന് എല്ലാവർക്കുമറിയാം...അതുപോലെതന്നെ രാത്രിയിലും പല്ല് തേക്കണമെന്ന് എല്ലാവർക്കും അറിയാമെങ്കിലും പലരും അക്കാര്യം മനപ്പൂർവം മറന്നുകളയാറാണ് പതിവ്. 45 ശതമാനം ഇന്ത്യക്കാർ മാത്രമാണ് ദിവസത്തിൽ രണ്ടുതവണ പല്ല് തേക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്.

ദന്തശുചിത്വത്തിൽ രാത്രികാല പല്ലുതേക്കലിന് വലിയ പങ്കാണെന്ന് ആരോഗ്യപ്രവർത്തകർ തന്നെ പറയുന്നു. 'രാത്രിയിൽ പല്ല് തേക്കാതിരിക്കുന്നത് വായിലെ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രിയുടെ ജനറൽ സെക്രട്ടറി ഡോ.വംശി കൃഷ്ണ ഇന്ത്യ ടുഡേയോട് പറഞ്ഞു. ' കൂടുതല്‍ പേരിലും കണ്ടുവരുന്ന  പ്രധാനപ്പെട്ട അസുഖമാണ് ദന്തക്ഷയം. പകൽ മുഴുവനും പല്ലിൽ ഭക്ഷണാവശിഷ്ടങ്ങളും ബാക്ടീരിയകളും അടിഞ്ഞുകൂടുമ്പോൾ, അവ പല്ലിന്റെ ഇനാമലിനെ തകർക്കുന്ന ആസിഡുകൾ ഉത്പാദിപ്പിക്കുന്നു.ഇതിന്റെ ഫലമായി പല്ലുകളിൽ കേടുപാടുകളും പല്ലിന് ക്ഷയവും സംഭവിക്കുന്നു'.ഡോ. വംശി പറയുന്നു.

Advertising
Advertising

ഉറക്കത്തിൽ ഉമിനീർ ഉൽപാദനം കുറയുന്നത് ബാക്ടീരിയ പെരുകാൻ ഇടയാക്കും. ഇത് വായ്‌നാറ്റത്തിനും കാരണമാകും. മോണരോഗമാണ് കൂടുതൽ പേരിലും കണ്ടുവരുന്ന മറ്റൊരു അസുഖം. മോണയിൽ പ്‌ളാക്ക് അടിഞ്ഞുകൂടുന്നത്  വീക്കം, അണുബാധ,മറ്റ് രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ഡോ. റെഡ്ഡി പറഞ്ഞു. ദന്ത ശുചിത്വം കുറയുന്നത് മൂലം ഹൃദ്രോഗ സാധ്യത വർധിക്കുന്നതായി സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹരോഗികൾ ദന്താരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

ചെറുപ്പം മുതലേ ദിവസേന രണ്ടുതവണ ബ്രഷ് ചെയ്യുന്നതിന്റെ പ്രാധാന്യം കുട്ടികളെ സ്കൂളില്‍നിന്നും പഠിപ്പിക്കണമെന്നും ദന്താരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.  

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News