2050 ആകുമ്പോഴേക്കും അർബുദ രോഗികളുടെ എണ്ണം 77 ശതമാനമായി ഉയരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പ്രതിവർഷം 35 ദശലക്ഷത്തിലധികം അർബുദബാധിതരുണ്ടാകുമെന്നും റിപ്പോര്‍ട്ട്

Update: 2024-02-04 05:43 GMT
Editor : Lissy P | By : Web Desk
Advertising

ജനീവ: എല്ലാവർഷവും ഫെബ്രുവരി നാലാണ് ലോക കാൻസർ ദിനമായി ആചരിക്കുന്നത്.  2050 ആകുമ്പോഴേക്കും അർബുദ രോഗികളുടെ എണ്ണം 77 ശതമാനം വർധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പ്രതിവർഷം 35 ദശലക്ഷത്തിലധികം അർബുദബാധിതരുണ്ടാകുമെന്നും കാൻസർ ഏജൻസിയായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ മുന്നറിയിപ്പ് നൽകി.

പുകയില ഉപയോഗം, മദ്യപാനം, പൊണ്ണത്തടി, വായു മലിനീകരണം തുടങ്ങി,പാരിസ്ഥിതികവും ജീവിതശൈലികളുമാണ് അർബുദരോഗികളുടെ എണ്ണത്തിലെ വർധനക്ക് കാരണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ലോകാരോഗ്യ സംഘടന 115 രാജ്യങ്ങളിൽ നടത്തിയ സർവേ ഫലങ്ങളും പ്രസിദ്ധീകരിച്ചു. ഭൂരിപക്ഷം രാജ്യങ്ങളും സാർവത്രിക ആരോഗ്യ പരിരക്ഷയുടെ ഭാഗമായി അർബുദത്തിനും പാലിയേറ്റീവ് കെയർ സേവനങ്ങൾക്കും വേണ്ടത്ര ധനസഹായം നൽകുന്നില്ലെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

രോഗത്തെ നേരത്തേ കണ്ടെത്തുന്നതിലും ചികിത്സയിലും പരിചരണത്തിലും പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വിവിധ രാജ്യങ്ങളിൽ ഇപ്പോഴും ഇതിൽ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാണിച്ചു. രോഗനിർണയം മുതൽ ചികിത്സ വരെയുള്ള ഓരോ ഘട്ടത്തിലും പരിചരണത്തിൽ വിടവുകൾ ഉണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News