ഉള്ളിയും ഉലുവയും; പ്രമേഹ രോഗികള്‍ ദൈന്യംദിന ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം?

ഭക്ഷണത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധ കൂടുതൽ കൊടുക്കുക എന്നതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം

Update: 2022-11-14 12:38 GMT

ഇഷ്ടപ്പെട്ട ഭക്ഷണത്തോട് പലപ്പോഴും നോ പറയേണ്ടി വരുന്നവരാണ് പ്രമേഹരോഗികൾ. എല്ലാ ഭക്ഷണങ്ങളും പ്രമേഹരോഗികളുടെ ആരോഗ്യത്തിന് നല്ലതല്ല എന്ന തിരിച്ചറിവാണ് ഇതിന് കാരണം. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രോഗമായ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധ കൂടുതൽ കൊടുക്കുക എന്നതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ ദൈന്യംദിന ഭക്ഷണ രീതികളിൽ ഈ വസ്തുക്കൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

ഉള്ളി


പ്രമേഹ രോഗികൾ നിർബന്ധമായും ഡയറ്റിൽ ചേർക്കേണ്ട ചില വസ്തുക്കളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉള്ളി. ഉള്ളിയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും പ്രമേഹത്തെ അമ്പത് ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രമേഹം മാത്രമല്ല, കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും ഉള്ളി സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.

Advertising
Advertising

ഉലുവ


ദഹനസംബന്ധമായ പല അസുഖങ്ങൾക്കും ഉലുവ സഹായകമാണ്. അതുപോലെ തന്നെ പ്രമേഹരോഗികൾ ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുക തന്നെയാണ് ഉലുവയും ചെയ്യുന്നത്. കൂടാതെ, ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റുകളുടെയും ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

വെളുത്തുള്ളി


പലതരം ചികിത്സക്കായി വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. വെളുത്തുള്ളിയിൽ പോഷക ഗുണങ്ങൾ കൂടുതലാണ് എന്നതാണ് അതിന് കാരണം. പ്രധാനമായും വെളുത്തുള്ളി ഇട്ടുള്ള ചായയോ വെള്ളമോ കുടിക്കുന്നത് നല്ലതാണ്. പ്രമേഹരോഗികളും ഉയർന്ന രക്തസമ്മർദ്ദമുള്ളവരും രാവിലെ ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് വളരെ ഫലപ്രദമാണ്.

കറുവപ്പട്ട 


പ്രമേഹരോഗികൾ തീർച്ചയായും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട സുഗന്ധവ്യജ്ഞനങ്ങളിൽ ഒന്നാണ് കറുവപ്പട്ട. ചെറിയൊരു മധുരമുള്ളതിനാൽ ടൈപ്പ് 2 പ്രമേഹ രോഗികൾ പഞ്ചസാര നിയന്ത്രിക്കുന്നതിനായി ഭക്ഷണത്തിൽ കറുവപ്പട്ട ഉപയോഗിക്കാറുണ്ട്.  പാൻക്രിയാസിൽ നിന്നും ഇൻസുലിൻ പുറപ്പെടുവിക്കുന്നതിനെ ഉത്തേജിപ്പിക്കാൻ കറുവാപ്പട്ട സഹായിക്കുന്നു. മാത്രമല്ല ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇത്  ഉത്തമമാണ്.

ഇഞ്ചി


മഗ്നീഷ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി തുടങ്ങിയവ ധാരാളം അടങ്ങിയ വസ്തുവാണ് ഇഞ്ചി. അതുകൊണ്ട് തന്നെ ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ ഏറെ ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. കൂടാതെ ദഹനം മെച്ചപ്പെടുത്താനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കുന്നു.

മഞ്ഞൾ


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു ഔഷധമാണ് മഞ്ഞൾ. പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ഗുണങ്ങളും മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞൾ പാൽ അഥവാ ടർമറിക് മിൽക്ക് പ്രമേഹത്തെ നിയന്ത്രിക്കാൻ നല്ലൊരു ഉപാധിയാണ്. പ്രമേഹരോഗികൾ ഇത് വെറും വയറ്റിൽ കുടിക്കുന്നതാണ് ഉത്തമം. തേൻ, മഞ്ഞൾ പൊടി ചേർത്ത് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. എന്നാൽ പ്രമേഹം കൂടുതലുള്ള ആളുകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതാവും ഉചിതം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News