നാരങ്ങയേക്കാൾ പോഷകസമൃദ്ധം, നാരങ്ങയുടെ തൊലി കളയല്ലേ

വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയായ നാരങ്ങാത്തൊലി കാൻസർ പ്രതിരോധത്തിനും, ഹൃദയാരോഗ്യ സംരക്ഷണത്തിനുമടക്കം സഹായിക്കും

Update: 2026-01-10 10:04 GMT

നാരങ്ങാനീരിനേക്കാൾ പോഷകസമൃദ്ധമായ ഒന്നാണ് അതിന്റെ തൊലി എന്നത് ഇന്നും പലർക്കും പുതിയ അറിവായിരിക്കാം. നാരങ്ങയുടെ പോഷകങ്ങൾ ഏറെ അടങ്ങിയിട്ടുള്ളത് അതിന്റെ തോടിലാണ്. വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയായ നാരങ്ങാത്തൊലി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മടികാണിക്കേണ്ട.

നാരങ്ങയുടെ ഉള്ളിലെ നീരിനേക്കാൾ അഞ്ചിരട്ടി മുതൽ പത്തിരട്ടി വരെ വിറ്റാമിനുകൾ അതിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്നു എന്നാണ് ശാസ്ത്രീയ കണക്കുകൾ സൂചിപ്പിക്കുന്നത്. കേവലം ഒരു ടേബിൾ സ്പൂൺ (ഏകദേശം 6 ഗ്രാം) നാരങ്ങാത്തൊലിയിൽ നിന്ന് തന്നെ ഒരാൾക്ക് ഒരു ദിവസം ലഭിക്കേണ്ട വിറ്റാമിൻ സിയുടെ ഒൻപത് ശതമാനത്തോളം ലഭിക്കുന്നു. കൂടാതെ എല്ലുകളുടെ ബലത്തിന് ആവശ്യമായ കാൽസ്യം, പേശികളുടെ ആരോഗ്യത്തിന് വേണ്ട പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും ഇതിൽ ഗണ്യമായ അളവിലുണ്ട്. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ സുഗമമാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Advertising
Advertising

അർബുദ പ്രതിരോധം

നാരങ്ങാത്തൊലിയുടെ ഏറ്റവും വലിയ സവിശേഷത അതിലടങ്ങിയിരിക്കുന്ന അർബുദ വിരുദ്ധ ഘടകങ്ങളാണ്. തൊലിയിൽ സമൃദ്ധമായി കാണപ്പെടുന്ന 'ഡി-ലിമോണിൻ' (D-Limonene) എന്ന സംയുക്തത്തിന് കാൻസർ കോശങ്ങളുടെ വളർച്ചയെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് നിരവധി പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ, 'സാൽവെസ്‌ട്രോൾ ക്യു 40' (Salvestrol Q40) എന്ന ഘടകം അർബുദ കോശങ്ങളെ നേരിട്ട് നശിപ്പിക്കാൻ സഹായിക്കുന്നു. ശ്വാസകോശ കാൻസർ, സ്തനാർബുദം, കുടലിലെ കാൻസർ തുടങ്ങിയവയുടെ സാധ്യത കുറയ്ക്കാൻ നാരങ്ങാത്തൊലിയുടെ ഉപയോഗം ഫലപ്രദമാണെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ കോശങ്ങൾക്കുണ്ടാകുന്ന നാശത്തെ തടയുകയും ഡിഎൻഎ ഘടനയെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യവും കൊളസ്ട്രോളും

ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നാരങ്ങാത്തൊലിയിലെ ഘടകങ്ങൾ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പോളിഫെനോൾ ഫ്‌ലേവനോയ്ഡുകൾ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യതകളെ വലിയ തോതിൽ തടയുന്നു. അമിതഭാരവും പൊണ്ണത്തടിയുമുള്ള കൗമാരക്കാരിൽ നാരങ്ങാത്തൊലി അടങ്ങിയ സപ്ലിമെന്റുകൾ കഴിച്ചവരുടെ രക്തസമ്മർദവും ചീത്ത കൊളസ്‌ട്രോളും കുറഞ്ഞതായി ഇറാൻ യൂണിവേഴ്‌സിറ്റ് ഓഫ് മെഡിക്കൽ സയൻസസ് നടത്തിയ പഠനത്തിൽ പറയുന്നു. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഇതിലെ ഫ്‌ലേവനോയ്ഡുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്, ഇത് പ്രമേഹരോഗികൾക്കും ഏറെ ഗുണകരമാണ്.

ദന്തശുചിത്വവും അണുബാധ പ്രതിരോധവും

വായിലെ ആരോഗ്യത്തിന് നാരങ്ങാത്തൊലി ഒരു മികച്ച ഔഷധമാണ്. മോണരോഗങ്ങൾക്കും ദന്തക്ഷയത്തിനും കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ ഇതിന് ആന്റി-ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വൈറ്റമിൻ സി കുറഞ്ഞാൽ ഉണ്ടാകുന്ന സ്‌കർവി പോലുള്ള രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു. ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കാനും ദഹനരസങ്ങൾ കൃത്യമായി ഉൽപ്പാദിപ്പിക്കാനും സഹായിക്കുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഇത് മെച്ചപ്പെടുത്തുന്നു.

ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

നാരങ്ങാത്തൊലി ഉപയോഗിക്കുന്നതിന് മുൻപ് അത് നന്നായി കഴുകി കീടനാശിനികൾ നീക്കം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ബേക്കിംഗ് സോഡ ചേർത്ത വെള്ളത്തിലോ വിനാഗിരിയിലോ കുറച്ചുനേരം ഇട്ടു വച്ചതിനുശേഷം കഴുകുന്നത് ഉചിതമായിരിക്കും. നാരങ്ങാത്തൊലി ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിലോ ചായയിലോ ചേർക്കാം. നേരിട്ട് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സാലഡുകളിലോ കറികളിലോ ഇത് ഗ്രേറ്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. മാരകമായ രോഗങ്ങളെ തടയാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്ന ഈ പ്രകൃതിദത്ത ഔഷധം മിതമായ അളവിൽ നമ്മുടെ ജീവിതചര്യയുടെ ഭാഗമാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഏറെ ഗുണം ചെയ്യും.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Similar News