മുടിയിൽ കളർ ചെയ്യാൻ പോകുകയാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞുവെക്കുക

കളർ ചെയ്തു കഴിഞ്ഞാലും മുടിയുടെ സ്വാഭാവികതയും ആരോഗ്യവും നിലനിർത്തുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്

Update: 2023-07-10 10:32 GMT
Editor : ലിസി. പി | By : Web Desk

കറുത്ത് ഇടതൂർന്ന മുടിയായിരുന്നു ഒരു കാലത്തൊക്കെ വലിയ ഫാഷൻ. എന്നാൽ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സൗന്ദര്യ സങ്കൽപ്പത്തിലും ഫാഷൻ ലോകത്തുമെല്ലാം കറുത്ത മുടി ഔട്ടാണ്. പച്ചയും നീലയും ചുവപ്പും നിറത്തിലുള്ള മുടികളാണ് ഇപ്പോൾ ഫാഷൻലോകത്തെ തരംഗം. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും മുടിയിൽ കളർ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ മുടിയിൽ കളർ ചെയ്യാൻ പോകുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബ്യൂട്ടി പാർലറിലേക്ക് പോകും മുമ്പ് ഇക്കാര്യങ്ങൾ മനസിൽ വെച്ചോളൂ...

മുടിയുടെ ആരോഗ്യത്തിന് പ്രധാന്യം നൽകുക

Advertising
Advertising

ഇപ്പോഴുള്ള ലുക്ക് ഒന്ന് മാറ്റുന്നതിന്റെ ഭാഗമായിരിക്കും പലരും മുടിയിൽ കളർ ചെയ്യുന്നത്. നമുക്ക് ആത്മവിശ്വാസം നൽകുന്ന എന്ത് പരീക്ഷണവും നിങ്ങളുടെ മുടിയിൽ നടത്താം. എന്നാൽ മുടിയിൽ കളർ ചെയ്താൽ അത് കൃത്യമായി പരിപാലിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പണ്ടൊക്കെ മുടി കളർ ചെയ്യുക എന്നത് പ്രയാസമുള്ള കാര്യമാണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാലിന്ന് അത് വളരെ ലളിതമാണ്. കളർ ചെയ്തു കഴിഞ്ഞാലും മുടിയുടെ സ്വാഭാവികതയും ആരോഗ്യവും നിലനിർത്തുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. അതിന് പുറമെ നിങ്ങളുടെ മുടി ആരോഗ്യമുള്ളതാണെങ്കിൽ നിറം കൂടുതൽ കാലം നിലനിൽക്കുകയും മറ്റ് ബുദ്ധിമുട്ടുകൾ ഒഴിവാകുകയും ചെയ്യും.

ട്രെൻഡിന് പിന്നാലെ പോകാതിരിക്കുക

മുടിയിൽ കളർ ചെയ്യുമ്പോൾ ഇപ്പോഴുള്ള ലുക്ക് തന്നെ മാറും. അതുകൊണ്ട്തന്നെ മുടിക്ക് കളർ തെരഞ്ഞെടുക്കുന്നത് വളരെ ചിന്തിച്ച് വേണം. കുറേ പേർ ഗോൾഡൻ കളറാണ് ഉപയോഗിക്കുന്നത്, അതല്ലെങ്കിൽ ഈ നിറമാണ് ട്രെൻഡ് എന്ന് കരുതി അതിന് പിന്നാലെ പോകരുത്..ഒരു ട്രെൻഡ് പിന്തുടരുന്നതിന് പകരം നിങ്ങളെ വ്യക്തിപരമായി ആകർഷിക്കുന്ന ഒരു നിറം തിരഞ്ഞെടുക്കുക. സിന്തറ്റിക് നിറങ്ങളേക്കാൾ പ്രകൃതിദത്തവും അമോണിയ രഹിതവുമായ കളർ എപ്പോഴും തെരഞ്ഞെടുക്കുക. അവ മുടിയുടെ ഘടനയിൽ മാറ്റം വരുത്തില്ല. മാത്രവുമല്ല, ഷാംപൂ ചെയ്യുമ്പോൾ കളർ ചെയ്തത് മങ്ങുകയുമില്ല..

കണ്ടീഷണർ മറക്കരുത്

കളർ ചെയ്തതിന് ശേഷം ഓരോ തവണ മുടി കഴുകുമ്പോഴും കണ്ടീഷണർ പുരട്ടാൻ മറക്കരുത്. കണ്ടീഷണറുകൾ ഉപയോഗിക്കുന്നത് നിറം കൂടുതൽ തിളങ്ങാൻ സഹായിക്കും.

 മുടിയിലെ ഈർപ്പമുള്ളം നിലനിര്‍ത്തുക

 തലമുടി ഇടയ്ക്കിടെ മോയ്‌സ്ചറൈസ് ചെയ്യുക. മുടിയിലെ പോഷകങ്ങളെ ആരോഗ്യകരമായി നിലനിർത്തുകയും തലയോട്ടിയിൽ ഈർപ്പം നിലനിർത്താനും ഇത് സഹായിക്കും. കൂടാതെ മുടിയിലെ കളർ തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും.

മുടിയിൽ കളർ ചെയ്തതിന് ശേഷം ശ്രദ്ധിക്കേണ്ടവ

1. ഡ്രയർ, ഇലക്ട്രിക് ബ്രഷ്, സ്റ്റൈലിംഗ് ബ്രഷ് പോലുള്ളവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മുടി വൃത്തിയായി നിലനിർത്താൻ സഹായിക്കുമെങ്കിലും മുടി പെട്ടന്ന് വരണ്ടുപോകും. ഇത് നിങ്ങളുടെ മുടിയിലെ കളർ മങ്ങുന്നതിന് കാരണമാകും.

2 .കുളിക്കുമ്പോൾ ചൂടുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കിൽ മുടിയിലെ കളർ മങ്ങാനും ഈർപ്പം നഷ്ടപ്പെടാനും സാധ്യതയുണ്ട്.

 3. കളർ ചെയ്തു കഴിഞ്ഞാൽ മുടിയിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് തടയുക. പുറത്തിങ്ങുമ്പോൾ തൊപ്പിയോ കുടയോ ഉപയോഗിക്കുക. അമിതമായി ചൂടേൽക്കുന്നത് മുടിയിലെ കളർ മങ്ങാൻ ഇടയാക്കും. ഇതിന് പുറമെ ഉയർന്ന നിലവാരമുള്ള ഹെയർ കെയർ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങാനും ശ്രദ്ധിക്കുക.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News