പ്രമേഹ രോഗികളുടെ ഭക്ഷണക്രമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം.

Update: 2022-10-17 10:34 GMT

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. വിട്ടുമാറാത്ത ഈ രോഗം ഇന്ത്യയിൽ വളരെ കൂടുതലാണ്. ശരീരത്തിന്റെ പ്രധാന അവയവങ്ങളെ തകരാറിലാക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതാണിത്. പ്രമേഹരോഗികൾ രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമികരിക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം.

1. ശരിയായ ധാന്യം തിരഞ്ഞെടുക്കുക

ഗോതമ്പ് ചപ്പാത്തിയിലടക്കം ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, അതിനാൽ മണിച്ചോളം പോലുള്ളവ കഴിക്കുന്നതാണ് നല്ലതെന്നാണ് പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം. ഇത് ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. റാഗിയുടെ ഗ്ലൈസെമിക് സൂചിക (ജിഐ) കൂടുതലായതിനാൽ പ്രമേഹരോഗികൾ റാഗി കഴിക്കുന്നത് നല്ലതല്ല.

Advertising
Advertising

2. റെഡി-ടു-ഈറ്റ് ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനുകൾ ഒഴിവാക്കുക

ശരീരത്തിന് ദോഷം ചെയ്യുന്ന ഘടകങ്ങള്‍ അടങ്ങിയ റെഡി-ടു-ഈറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കി പകരം മുട്ടയോ ധാന്യങ്ങളോ കഴിക്കുക.

3. നട്‌സ് കഴിക്കുക

പഴങ്ങൾ മധുരവും പുളിയുമുള്ളതാണ്, അവയിൽ ചിലതിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. അതിനാൽ പഴത്തിന് പകരം ആരോഗ്യത്തിന് ഗുണപ്രദമായ അണ്ടിപ്പരിപ്പുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

4. ലഘുഭക്ഷണം

പ്രമേഹമുള്ളവർ ബിസ്‌ക്കറ്റും ഓട്‌സ് ബാറുകളും കഴിക്കുന്നത് നിർത്തണം. ഇത്തരം ലഘുഭക്ഷണങ്ങൾക്ക് പകരം പ്രോട്ടീൻ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

5. ച്യൂയിംഗ് ഗം, മിഠായികൾ എന്നിവ ഒഴിവാക്കുക

ച്യൂയിംഗ് ഗമ്മുകളും മിഠായികളും പലപ്പോഴും കൃത്രിമ മധുരപലഹാരങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്. ഇവ നിങ്ങളുടെ കുടലിനെ അസ്വസ്ഥമാക്കും. അവയ്ക്ക് പകരം പ്രകൃതിദത്ത പഞ്ചസാരകളായ മാങ്ങ പോലുള്ളവ കഴിക്കുക. പോഷകാഹാര വിദഗ്ധർ പറയുന്നതനുസരിച്ച്, വീക്കത്തെ ബാധിക്കുന്ന മൈക്രോബയോം നമ്മുടെ പഞ്ചസാരയുടെ അളവ് അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര കൈകാര്യം ചെയ്യാനുള്ള നമ്മുടെ ശരീരത്തിന്റെ ശേഷിയെ ബാധിക്കും.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News