'നല്ല ഭക്ഷണം നാടിന്റെ അവകാശം'; ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേടായ മത്സ്യം വരുന്നുണ്ടോയെന്ന് കർശനമായി നിരീക്ഷിക്കും

Update: 2022-07-09 09:38 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. 'നല്ല ഭക്ഷണം നാടിന്റെ അവകാശം'എന് കാമ്പയിനിന്റെ ഭാഗമായാണ് പരിശോധന.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേടായ മത്സ്യം വരുന്നുണ്ടോയെന്ന് കർശനമായി നിരീക്ഷിക്കും. പരിശോധനകളിൽ വീഴ്ച ഉണ്ടോയെന്ന് കണ്ടെത്താൻ തിരുവനന്തപുരം അമരവിള, പൂവാർ ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി അമ്പലപ്പുഴ, പുറക്കാട് മേഖലകളിലെ മത്സ്യ മൊത്തവ്യാപാര സ്ഥലങ്ങളിൽ പരിശോധന നടത്തി. ഉപയോഗ യോഗ്യമല്ലാത്ത 60 കിലോ അയല നശിപ്പിച്ചു.

Advertising
Advertising

മറ്റു സംസ്ഥാനങ്ങളിൽ നിന്നും മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങൾ ഓൺലൈൻ വഴി ഭക്ഷ്യസുരക്ഷാ ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. വാഹനത്തിന്റെ ആർ.സി ബുക്കിന്റെ പകർപ്പ്, ആധാർ കാർഡ്, ഫോട്ടോ എന്നിവ ഉണ്ടെങ്കിൽ ഓൺലൈൻ വഴി രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. അല്ലാത്തവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കൂടുതല്‍...

Posted by Veena George on Friday, July 8, 2022


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - ഫസ്ന പനമ്പുഴ

contributor

Similar News